എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി നശീകരണം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. എന്നാൽ, ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ച്ചപ്പാടിൽ നിന്നു മാറി, ഒതുങ്ങിയ ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്.വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾ, ഇ-മാലിന്യങ്ങൾ, വാഹനങ്ങളിലെ പുക, വന നശീകരണം, കരിങ്കൽ ക്വാറികൾ, രാസവള - കീടനാശിനി പ്രയോഗം ഇവയെല്ലാം പരിസ്ഥിതിയെ നശിപ്പിക്കുന്നു. ജീവിതത്തിന്റെ പരമാനന്ദം അനുഭവിച്ചറിയണമെങ്കിൽ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്. ഇന്നത്തെ മനുഷ്യന്റെ സംസ്കാരം അവനെ ജീവിച്ചു തീരാൻ അനുവദിക്കുന്നില്ല. അതു കൊണ്ടു തന്നെ, ആശുപത്രികളുടെ എണ്ണവും വർദ്ധിച്ചുവരുന്നു. മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പരിസ്ഥിതിയെ പലതരത്തിലും ചൂഷണം ചെയ്യുന്നു.ഇതുമൂലം ,മഴയില്ലാതാകുന്നു, കരയും കടലും ഉണങ്ങി വരളുന്നു, കൃഷി നശിക്കുന്നു, പക്ഷിമൃഗാദികളുടെ വാസസ്ഥലം നഷ്ടപ്പെടുന്നു, കാലാവസ്ഥാ വ്യതിയാനവും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുന്നു. മരങ്ങൾ ഭൂമിയുടെ ശ്വാസകോശങ്ങളാണ് .ആയതിനാൽ, 'കൊറോണ' എന്ന മഹാ വ്യാധിയെ ഉന്മൂലനം ചെയ്യുന്നതിനായി വീട്ടിൽ അടച്ചിരിക്കുന്ന എല്ലാവരും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവണം. - ഭൂമിയെ പച്ചപട്ടുടുപ്പിക്കണം. "പ്രകൃതിയെ സ്നേഹിക്കാം വരും തലമുറയ്ക്കായ് കൈകോർക്കാം" ഇനി ചിന്തിച്ചു നിൽക്കാൻ നേരമില്ല, കർമ്മനിരതരാകുക: നമ്മുടെ ഭൂമി മാതാവിനെ സംരക്ഷിക്കക

ദേവ ഗംഗ. ആർ
5 F എസ് ഡി വി ഗവ യു പി സ്കൂൾ , നീർക്കുന്നം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം