എം ആർ ആർ എം എച്ച് എസ് ചാവക്കാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ഒരു ചെറുകഥ

19:07, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    കൊറോണ കാലത്തെ ഒരു ചെറുകഥ


എന്നത്തേയും പോലെ ഞാൻ കാലത്ത് പഠിക്കാൻ ഇരിക്കുകയായിരുന്നു. എനിക്ക് രണ്ടു പരീക്ഷ കൂടി ബാക്കിയുണ്ട്. ഇതു കൂടി കഴിഞ്ഞാൽ സമാധാനമായി രണ്ടുമാസം അടിച്ചുപൊളിക്കാം. അടുത്തവർഷം ഞാൻ ഒമ്പതാം ക്ലാസ്സിൽ ആണ് എന്ന ചിന്തയും ഉണ്ട് മനസ്സിൽ.

അപ്പോൾ ആണ് ഉമ്മയുടെയും ഉപ്പയുടെയും സംസാരം ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളുടെ പരീക്ഷ എല്ലാം നിർത്തിവെച്ചു എന്ന്. ഇത് കേട്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. ഇനി പഠിക്കേണ്ടല്ലോ. പിന്നീട് ഉപ്പ ഉമ്മയോട് പറയുന്നത് കേട്ടപ്പോൾ ആണ് കാരണം മനസ്സിലായത്. ചൈനയിൽ ഉണ്ടായ കൊറോണ എന്ന മഹാമാരി ഇന്ത്യയിലും പിടിപെട്ടു എന്ന്. സർക്കാറിന്റെ നിർദ്ദേശം ഉണ്ട് ആരും പുറത്തിറങ്ങരുത് എന്ന് പുറത്തിറങ്ങിയാൽ രോഗം പകരുമെന്ന്.


ഞാൻ ആലോചിച്ചു ഇത്രയും ഭീകരമാണോ ഈ കൊറോണ. പിന്നീടാണ് ഈ രോഗത്തിന്റെ ഭീകരത മനുഷ്യന് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് എന്റെ ഉപ്പ പറഞ്ഞുതന്നത്. നാട്ടിൽ ആർക്കും ജോലിയില്ല ജീവിക്കാൻ ബുദ്ധിമുട്ടുന്നു. ഭക്ഷണം കിട്ടാത്ത അവസ്ഥ. സന്തോഷത്തിലായിരുന്ന വീടുകളിൽ ദുഃഖം മാത്രം. എന്റെ ഉപ്പാക്കും ജോലിയില്ല. എനിക്ക് സ്കൂൾ ഇല്ല. തിരക്കുണ്ടായിരുന്ന റോഡിൽ ഇപ്പോൾ ഒരു മനുഷ്യനും ഇല്ല. ഇങ്ങനെ മുന്നോട്ടു പോയാൽ നമ്മുടെ ജീവിതം എന്താകും. പിന്നെ ഞങ്ങളുടെ വാർഷിക അവധിയും ഇല്ലാതാക്കിയ ഈ മഹാമാരി കൊറോണയെ തുരത്താൻ നമുക്ക് ഒന്നിച്ചു നിൽക്കാം


നമുക്ക് എല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാം.


12-04-2020


ഹാജറത്തു സന
8-B എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ