സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അക്കുവും ഇക്കുവും
അക്കുവും ഇക്കുവും
ഒരു ഗ്രാമത്തിൽ അക്കു എന്നും ഇക്കു എന്നും പേരുള്ള രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. അവർ കൂട്ടുകാരായിരുന്നു. അക്കു വളരെ ശുചിത്വബോധമുള്ളവനായിരുന്നു. എന്നാൽ ഇക്കു നേരേ തിരിച്ചും ആയിരുന്നു. അക്കു തന്റെ കൂട്ടുകാരനായ ഇക്കുവിനോട് വൃത്തിയായി നടക്കേണ്ടതിനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നെങ്കിലും ഇക്കു അതൊന്നും കേട്ടിരുന്നില്ല. ഒരിക്കൽ ഇക്കുവിന് ഒരു അസുഖം ഉണ്ടായി. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്റ്റർ അവനോട് പറഞ്ഞു, ഇക്കൂ, നിന്റെ ശുചിത്വമില്ലായ്മകൊണ്ടാണ് നിനക്കീ അസുഖമുണ്ടായത്. ഇതുകേട്ടപ്പോൾ അവന് വളരെ വിഷമമുണ്ടായി. തന്റെ കൂട്ടുകാരൻ അക്കു തന്നോട് പറഞ്ഞിരുന്നത് അപ്പോൾ അവൻ ഓർത്തു. ഞാൻ അത് കേട്ടിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലയിരുന്നെന്ന് അവൻ ഓർത്തു. അന്നുമുതൽ വൃത്തിയുള്ളവനായി ജീവിക്കാൻ ഇക്കു തീരുമാനമെടുത്തു. നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും ശീലിച്ചാൽ രോഗങ്ങളെയൊക്കെ നമുക്ക് അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ