എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കവിതാസമാഹാരം
കവിതാസമാഹാരം എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈഅധ്യാപികയായ് വന്നു നീ അറിവു പകർന്നു നീ അമരമാം അറിവിനെ സ്നേഹത്താൽ പകർന്നു നീ അറിവിന്റെ അനന്തസാഗരത്തിൽ സ്നേഹ മഴയായ് പെയ്തു നീ ആഹ്ലാദമീ പുതു വേളയിൽ എൻ അകതാരിൽ പ്രതീക്ഷ തൻ പുതു ചിത്രം വരച്ചു നീ അനന്തമാം അറിവിന്റെ വാതായനം തുറന്നു നീ ഈശ്വര സന്നിധിയിലെന്ന പോലെ തൊഴുതു നമിക്കുന്നു ഞാൻ ഒരായിരം കൂപ്പുക്കൈ . അമ്മ മാലാഖഅമ്മയാമെന്നുടെ മാലാഖ എൻ അകതാർ കവർന്ന മാലാഖ എൻ സ്നേഹദീപമാം മാലാഖ അറിയുന്നു ഞാനാർദ്രമാം സ്നേഹഗീതം എന്നാത്മാവിൽ നിറയുന്ന സ്നേഹ ഗാനം അറിയുന്നു ഞാനെന്റെ മ്മയെ എൻ ഇരു കരങ്ങളാം മാലാഖയെ പ്രിയമലയാളം പ്രിയ മലയാളംമലയാളമെൻ പ്രിയ മാതൃഭാഷ എൻ മനം കുളിർക്കുന്ന സ്നേഹ ഭാഷ അമ്മയാമെന്നുടെ വാത്സല്യ ഭാഷയാം കേരളത്തിൻ സ്വന്തം മാതൃഭാഷ ആയിരം പിഞ്ചു പൈതങ്ങൾ പിച്ചവയ്ക്കുമെൻ മലയാളം കോമളമാമെൻ പുസ്തത്താളിലെ ആദ്യ ഭാഷയാം മലയാളം ആദരവോടെ സ്നേഹിക്കുന്ന എൻ പ്രിയ ഭാഷയാം മലയാളം {{BoxBottom1വലിയ എഴുത്ത് |
പേര്= | ക്ലാസ്സ്= | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട | സ്കൂൾ കോഡ്= 23027 | ഉപജില്ല= ഇരിങ്ങാലക്കുട | ജില്ല= തൃശ്ശൂർ | തരം= | color= 3
}} |