എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കവിതാസമാഹാരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അധ്യാപികയ്ക്ക് ഒരായിരം കൂപ്പൂക്കൈ

അധ്യാപികയായ് വന്നു നീ
അറിവു പകർന്നു നീ
അമരമാം അറിവിനെ
സ്നേഹത്താൽ പകർന്നു നീ
അറിവിന്റെ അനന്തസാഗരത്തിൽ
സ്നേഹ മഴയായ് പെയ്തു നീ
ആഹ്ലാദമീ പുതു വേളയിൽ
എൻ അകതാരിൽ പ്രതീക്ഷ തൻ
പുതു ചിത്രം വരച്ചു നീ
അനന്തമാം അറിവിന്റെ
വാതായനം തുറന്നു നീ
ഈശ്വര സന്നിധിയിലെന്ന പോലെ
തൊഴുതു നമിക്കുന്നു ഞാൻ
ഒരായിരം കൂപ്പുക്കൈ .

അമൃത എ എം
VII D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത