രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയത്തെ അകറ്റാം ജാഗ്രത തുടരാം
ഭയത്തെ അകറ്റാം ജാഗ്രത തുടരാം
ഈ കാലത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19അഥവാ കൊറോണ. ഈ രോഗത്തെ എതിർക്കാൻ ആരോഗ്യ പ്രവർത്തകരും സർക്കാരും അതികഠിനമായി പരിശ്രമിക്കുന്നുണ്ട്. ഇതുവരെ ആയിട്ടും ഒരു പ്രതിരോധമരുന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ ലോക്ക് ഡൌൺ പോലുള്ള മുൻകരുതൽ പാലിച്ചുവരികയാണ് നാം ഇന്ന്. ഇത്തരം മുൻകരുതലുകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നു. ചൈനയിലെ വുഹാനിലാണ് കൊറോണ ആദ്യമായ് സ്ഥിതീകരിച്ചത്. ഇത്തരം മഹാമാരികൾ നമ്മെ ഭയ പെടുത്തുന്നതോടപ്പം നമ്മെ എല്ലാവരെയും എങ്ങനെ അതിജീവിക്കണമെന്ന് പഠിപ്പിച്ചിരിക്കുന്നു. എന്തിനെയും ഒറ്റകെട്ടായി നിന്ന് നേരിടാൻ നാം ഇന്ന് സന്നദ്ധരായിരിക്കുന്നു ജാതി -മത വർഗ പ്രാദേശിക വ്യത്യാസമില്ലാതെ നാം ഒന്ന് എന്ന മുദ്രവാക്യം ഓരോരുത്തരുടെയും മനസ്സിൽ ഉണർന്നിരിക്കുകയാണ്. ഇന്ന് ജനങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും വേണ്ടി സ്വയം വീടുകളിൽ... നിരീക്ഷണത്തിൽ കഴിയുകയാണ് ഈ കൊറോണ കാലം നാം ഒറ്റകെട്ടായി നിന്ന് നേരിടും തീർച്ച.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ