പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 22 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
കാട്ടാക്കട

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല െയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
22-01-2010Prwhssktda





ചരിത്രം

                                   സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള‍്‍‍‍റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്‍എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.


                           സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു. നീന്തല്‍‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള .

ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍‍‍‍ആയിരുന്നു. 1929-ല്‍പ്രി‌പ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍് അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍‍‍‍‍‍നാമകരണം ചെയ്തു. ആകെയുളള തൊളളായിരത്തി പതിനെട്ട് വിദ്യാര്‍ഥികളില്‍ നൂറ്റിയ‍ഞ്ച് ആണ‍്‍‍‍‍‍‍‍‍‍‍‍കുട്ടികളും നൂറ്റിയഞ്ച് പെണ്‍കുട്ടികളടക്കം 210 പേര്‍പട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേര്‍പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകര്‍മുപ്പത്തിഎട്ട് .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗില്‍ഡയാണ്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ഡി. സ്ററാന്‍ലി ജോണ്‍.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി