ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കൊറോണക്കെതിരെ ഒരുമിക്കാം
കൊറോണക്കെതിരെ ഒരുമിക്കാം
ഹലോ കൂട്ടുകാരേ ലോകത്തെ മനുഷ്യജീവനയാകെ തന്നെ കവർന്നു തിന്നുന്ന കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ് ഞാൻ എഴുതുന്നത്. മനുഷ്യനും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗം പകർത്തുന്ന വൈറസാണ് കൊറോണ. 1937 ഇൽ പക്ഷികളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇപ്പോൾ ഈ വൈറസിന്റെ ജനിതകഘടനയിൽ മാറ്റം സംഭവിച്ചു കൊറോണയായി മാറിയിരിക്കുന്നു. നമ്മുടെ ശ്വാസകോശത്തെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കുട്ടികളിലും മുതിർന്നവരിലും രോഗം ബാധിക്കുന്നു. ഈ വൈറസു ശരീരത്തിൽ ബാധിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. തുമ്മുമ്പോഴും ചുമക്കുമ്പോഴും സ്രവങ്ങളുടെ തുള്ളികളിൽ വൈറസ് കാണപ്പെടുന്നു. പകരാതിരിക്കാൻ വ്യക്തിശുചിത്വം പ്രധാനമാണ്. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ 1മീറ്റർ അകലം എങ്കിലും പാലിക്കുക. കൊറോണയ്ക്ക് എതിരെ നമുക്ക് എല്ലാം മറന്ന് ഒറ്റക്കെട്ടായി പോരാടാം.
കൊറോണ തോൽക്കും നമ്മൾ ജയിക്കും !
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ