പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രാർത്ഥന

ചൊടിച്ചിടുന്നു മറിച്ചിടുന്നു
 ശക്തനാം മർത്ത്യരെ
വളച്ചിടുന്നു വലച്ചിടുന്നു
മനുഷ്യരാശിയെ മൊത്തമായി
മറുനാട്ടിൽ നിന്നും വന്നവൻ
കൊറോണ എന്ന ഭീകരൻ
വായു എന്ന അമൃതിനായി
കേഴിടുന്നു മർത്ത്യരേവരും
എന്തിനീ ക്രൂരത നമ്മോട് ദൈവമേ
 ചോദിച്ചിടുന്നു ഏകമായി
മനുഷ്യരാശിയേവരും നിങ്ങളിൽ
ഭവിച്ചിടുന്നു നിങ്ങൾ ചെയ്ത പാപങ്ങൾ
ഭൂമിയെ നീ മറന്നു പോയി ഓർമ്മിപ്പിക്കുവാൻ ഇതെല്ലാവുമേ
കരുതൽ എന്ന ആയുധം വരിച്ചിടാം
ഒരുമിച്ചു നാം പ്രണളയമെന്ന മാരിയെ
തളച്ചതല്ലേ നാമേവരും തളച്ചിടാം
ചെറുത്തിടാം കൊറോണ എന്ന് വ്യാധി യെ
ഒത്തൊരുമിച്ചിടാം തുരത്തിടാം
സ്നേഹമെന്ന മരുന്നിനാൽ
 

ജീവൻ
5 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത