ചൊടിച്ചിടുന്നു മറിച്ചിടുന്നു
ശക്തനാം മർത്ത്യരെ
വളച്ചിടുന്നു വലച്ചിടുന്നു
മനുഷ്യരാശിയെ മൊത്തമായി
മറുനാട്ടിൽ നിന്നും വന്നവൻ
കൊറോണ എന്ന ഭീകരൻ
വായു എന്ന അമൃതിനായി
കേഴിടുന്നു മർത്ത്യരേവരും
എന്തിനീ ക്രൂരത നമ്മോട് ദൈവമേ
ചോദിച്ചിടുന്നു ഏകമായി
മനുഷ്യരാശിയേവരും നിങ്ങളിൽ
ഭവിച്ചിടുന്നു നിങ്ങൾ ചെയ്ത പാപങ്ങൾ
ഭൂമിയെ നീ മറന്നു പോയി ഓർമ്മിപ്പിക്കുവാൻ ഇതെല്ലാവുമേ
കരുതൽ എന്ന ആയുധം വരിച്ചിടാം
ഒരുമിച്ചു നാം പ്രണളയമെന്ന മാരിയെ
തളച്ചതല്ലേ നാമേവരും തളച്ചിടാം
ചെറുത്തിടാം കൊറോണ എന്ന് വ്യാധി യെ
ഒത്തൊരുമിച്ചിടാം തുരത്തിടാം
സ്നേഹമെന്ന മരുന്നിനാൽ