എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരൻ
എന്റെ കൂട്ടുകാരൻ
ഒരു ദിവസം ചേട്ടൻ കടന്നു വരുമ്പോൾ കയ്യിൽ ഒരു പച്ച തത്തകുഞ്ഞു ഉണ്ടായിരുന്നു . എനിക്ക് വലിയ സന്തോഷം തോന്നി . ചേട്ടൻ അതിനെ എനിക്ക് തന്നു . ഞാൻ അതിനെ കൂട്ടിലാക്കി ആവശ്യനുസരണം വെള്ളവും ഭക്ഷണവും നൽകി . തത്തക്കുഞ്ഞു എന്റെ വലിയ കൂട്ടുകാരനായി മാറി . അത് എനിക്ക് വേണ്ടി ദിവസവും കാത്തിരുന്നു . ഞാൻ സ്കൂൾ വിട്ട് വരുന്നത് കാണുമ്പോൾ സന്തോഷംകൊണ്ട് ചിലയ്ക്കാൻ തുടങ്ങും ഞാൻ വന്ന് അവനെ തലോടിയാൽ എന്റെ ദേഹത്തേയ്ക്ക് പറ്റി ചേർന്നു നിൽക്കും . അവൻ സംസാരിക്കാനായി ഞാൻ പച്ചമുളക് കൊടുത്തുകൊണ്ടിരുന്നു . ക്രമേണ അവൻ എന്റെ പേരു ചൊല്ലി വിളിക്കാൻ തുടങ്ങി . അങ്ങനെ അവൻ ഞങ്ങളുടെ വീട്ടിലെ ഒരംഗമായിമാറി . കൂട്ടിൽ നിന്ന് ഇറക്കിവിട്ടാലും അവൻ പറന്നുപോകാതായി . ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് വന്നപ്പോൾ അവന്റെ ചിലയ്ക്കൽ കേട്ടില്ല . ഞാൻ ചുറ്റിലും നോക്കി . അമ്മയോട് ചോദിച്ചു . ആരും ഒന്നും മിണ്ടുന്നില്ല . അവസാനം ചേട്ടൻ വേദനയുടെ പറഞ്ഞു . അവനെ പൂച്ച പിടിച്ചു തിന്നു . എങ്ങനെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ സഹിക്കാനായില്ല. അവനെ ഇടയ്ക്കിടെ കൂട്ടിൽ നിന്ന് ഇറക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട് . അവൻ പുറത്തിറങ്ങുന്നതും നോക്കി ഒരു കണ്ടൻപൂച്ച കാത്തുനിൽക്കുന്നുണ്ടായിരുന്നു . ആളൊഴിഞ്ഞ തക്കം നോക്കി അവൻ തത്തയെ കടിച്ചുകുടഞ്ഞു . വേദനകൊണ്ട് പുളയുമ്പോഴും തത്ത എന്റെ പേര് ചൊല്ലി ഉറക്കെ കരഞ്ഞത്രേ അവന്റെ മരണം എന്നെ പൂച്ചകളുടെ ശത്രുവാക്കി . ഇന്നും പൂച്ചകളെ കണ്ടാൽ ഞാൻ അടിച്ചോടിക്കും . എന്റെ കൂട്ടുകാരന്റെ നിറമുള്ള ഓർമ്മകൾ മാത്രം ബാക്കിയായി. ഒരിക്കലും തിരിച്ചു വരാത്ത ആ കൂട്ടുകാരനെ ഇന്നും പ്രതീക്ഷിക്കുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ