എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032 (സംവാദം | സംഭാവനകൾ) (മ)

{BoxTop1 | തലക്കെട്ട്=പ്രകൃതിയും മനുഷ്യനും | color= 4 }}

 ആദിമ മനുഷ്യരിൽ  നിന്നും ഉടലെടുത്തു പരിണാമ  സിദ്ധാന്തങ്ങളുടെ വഴിയിലൂടെ തന്നെയാണ്  ഇന്നത്തെ യഥാർത്ഥ മനുഷ്യൻ രൂപം കൊണ്ടത് .എന്നാൽ പൂർവിക ചിന്താഗതികൾക്കു തെല്ലു വില കൽപ്പിക്കാതെ സ്വന്തം താൽപര്യങ്ങൾക്കു  വേണ്ടി മനുഷ്യരിൽ മത്സരബുദ്ധി  ഉടലെടുത്തു .പ്രകൃതി കനിഞ്ഞു നൽകിയ സമ്പുഷ്ടമായ മണ്ണിൽ മനുഷ്യൻ വിഷ വിത്ത്  വിതറാൻ തുടങ്ങി  ഉപനിഷത്തുകളിൽ  എഴുതിച്ചേർക്കപെട്ട പഴയ തത്വങ്ങളെയെല്ലാം കാറ്റിൽ പറത്തി ,ഇപ്പോഴത്തെ മനുഷ്യൻ പുതിയ സംസ്കാരത്തിന് രൂപം കൊടുത്തു .മണ്ണിനെയും ,മരങ്ങളെയും ,ജന്തു സസ്യ ജാലങ്ങളെയും വകവരുത്തി പുഴ ഒഴുകും വഴികൾ എല്ലാം അണ കെട്ടി അടച്ചു വയലുകൾ നികത്തി കൃഷിയിടങ്ങൾ തരിശ്ശാക്കി ,തണ്ണീർ തടാകങ്ങൾ മണ്ണിട്ട്  നികത്തി മണി മാളികകൾ പണിതു ,അങ്ങനെ പ്രകൃതിക്ഷോഭം  ഉണ്ടാകാൻ തുടങ്ങി .ഏഴര തങ്കം കടലും ,മൂന്നര തങ്കം ഭൂമിയും എന്നുള്ള പഴമ കാരുടെ കണക്കു കൂട്ടലുകൾ ആകെ തകിടം മറിഞ്ഞു പിന്നെ കടലുകൾ കരയെ വിഴുങ്ങാൻ തുടങ്ങി ഇതാവണമെന്നില്ല എന്നിങ്ങനെ എഴുത്തു കാരനിൽ തോന്നിയ സത്യാവസ്ഥ.ഇനിയും ഭയാനകമായ വലിയ ദുരന്തങ്ങൾ വരാൻ ഇരിക്കുന്നതെ യുള്ളൂ എന്ന് സാരം .
അഭിരാമി .ആർ
9 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം