എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/പ്രവാസിയുടെ ജീവിതം
പ്രവാസിയുടെ ജീവിതം
ഭൃത്യപ്പണികളും പട്ടിണിയും സഹിച്ചു. എന്നാൽ എന്റെ ലക്ഷ്യം മാത്രം എത്രയോ അകലെ.... എന്റെ മകനെ ഒരു ഉദ്യോഗസ്ഥനാക്കണമെന്ന് ഞാൻ ഏറെ ആശിച്ചു. എന്നാൽ അത് മാത്രം നിറവേറിയില്ല. എല്ലാം എന്റെ വിധി. അവനിപ്പോൾ ഒരു ജോലിക്കുവേണ്ടി അവന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്. അമ്മ തന്റെ സങ്കടങ്ങളെല്ലാം ഒന്നൊന്നായി തന്റെ അയൽക്കാരിയായ അന്നമ്മയോട് പറയുകയാണ്. ഈ സംഭാഷണത്തിന് ശേഷം അന്നമ്മ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി. നേരം സന്ധ്യ ആയപ്പോൾ അവൻ മടങ്ങിവന്നു. അമ്മ ആകാംക്ഷയോടെ അവന്റെ അടുക്കലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അമ്മയും മകനും സന്തോഷത്തിലായി. എന്തെന്നാൽ തനിക്ക് സൗദിയിൽ ജോലി ലഭിച്ചു എന്ന സന്തോഷത്തിലായിരുന്നു അവർ ഇരുവരും. ഒരിക്കലും തന്റെ മകൻ അമ്മയെ പിരിഞ്ഞിട്ടില്ല എന്ന ദുഃഖം ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ അവരുടെ സാഹചര്യം അതിന് അനുവദിച്ചില്ല. അങ്ങനെ മകൻ യാത്രയായി. വിദേശത്തു താമസിക്കുന്ന മകന് അമ്മയെ ഉടൻ തന്നെ കാണുവാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു മകൻ. അങ്ങനെ ഓരോ നാളുകളും അവൻ കഴിച്ചുകൂട്ടി. ഡ്രൈവിംഗ് ജോലിയാണെങ്കിലും തന്റെ വിധിയെന്ന് കരുതി അവൻ ആശ്വസിച്ചു. നാട്ടിലേക്കെത്തി തന്റെ അമ്മയെ കാണുവാനായി അവധി ലഭിക്കാനായി അവൻ ആഗ്രഹിച്ചു. ഒടുവിൽ അവന് അവധി ലഭിച്ചു. ഈ അവസരത്തിൽ കൊറോണ എന്ന വൈറസ് അവിടെ മുഴുവൻ വ്യാപിച്ചിരുന്നു. അവൻ മനസ്സിലാക്കി തനിക്കിനി നാട്ടിലേക്ക് പോകാൻ സാധിക്കില്ല. പരിസരശുചിത്വം, വ്യക്തിശുചിത്വം എന്നിവ ഒരുപോലെ ഉണ്ടെങ്കിൽ ഈ മഹാമാരിയെ അതിജീവിക്കാൻ കഴിയുമെന്നുള്ള കാര്യം അവന് ബോധ്യമായി. തന്റെ റൂമിൽ ഉണ്ടായിരുന്ന കൂട്ടുകാരന് ഇത് പറഞ്ഞു ബോധ്യപ്പെടുത്താൻ അവൻ ശ്രമിച്ചു. എന്നാൽ കൂട്ടുകാരൻ ഇവന്റെ വാക്കുകൾക്കൊന്നും ചെവികൂർത്തില്ല. തൽഫലമായി കൂട്ടുകാരന് കൊറോണ ബാധിച്ചു. കൂട്ടുകാരനുമായുള്ള സമ്പർക്കത്തിലൂടെ ഡ്രൈവർക്കും കൊറോണ ബാധിച്ചു. കൊറോണ ബാധിച്ചു ആശുപത്രിയിലായ ആ യുവാവിന് ഇനി ഒരിക്കലും തന്റെ അമ്മയെ കാണാൻ കഴിയില്ല എന്ന ബോധ്യമുണ്ടായിരുന്നു.അങ്ങനെ അവൻ വിചാരിച്ചതുപോലെ നടന്നു. ആ യുവാവ് മരണപ്പെട്ടു. തന്റെ മകനെ അവസാന നിമിഷത്തിൽ പോലും ഒന്ന് കാണുവാൻ കഴിയാതെ വന്ന ഒരു നിർഭാഗ്യവതിയായിരുന്നു ആ അമ്മ. ഇപ്പോഴും തന്റെ വിധിയെ പഴിപറഞ്ഞു ജീവിക്കുകയാണ് ആ അമ്മ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ