എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വിപത്തിനെ തടയൂ....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മാരക വിപത്തിനെ തടയൂ....  ജീവൻ നിലനിർത്തു...... 


 ലോക രാഷ്ട്രങ്ങൾ ഇന്ന് അഭിമുഖികരിക്കുന്ന മാരക രോഗമാണ് കൊറോണ വൈറസ്. പല അഭിപ്രായങ്ങളാണ്ഇതിനെകുറിച്ച് ഉന്നയിക്കപ്പെടുന്നത്. പ്രധാനമായും ചൈനയുടെ ജൈവായുധമാണ് കൊറോണ എന്നാണ് ചൈനയിലെ ലബോറട്ടറിയിൽ നിന്ന് പുറത്ത് ചാടിയതാണ് കൊറോണ എന്ന വൈറസ്. അതുകൊണ്ട് തന്നെ കൊറോണ ചൈനയെ കാർന്നു തിന്നാൻ തുടങ്ങി. മനുഷ്യരാശിയെ ഒന്നടങ്കം നശിപ്പിക്കുന്ന കൊറോണ എന്ന മാരകവിപത് ലോകരാഷ്ട്രങ്ങളിൽ അതി വേഗം പടരാൻ തുടങ്ങി. അത് പല രാജ്യങ്ങളേയും നിശ്ചലമാക്കി. കൊറോണയുടെ ഉത്ഭവത്തിനു പല കാരണകളുണ്ടെങ്കിലും അതിന്റെ വ്യാപനത്തിന് കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മുക്ക് പരിസ്ഥിതിയോടുള്ള പെരുമാറ്റമാണ് ഇതിന് കാരണം. ചൈനയിൽ തന്നെ വന്യജീവികളെ ജീവനോടെ കമ്പോളങ്ങളിൽ കൊണ്ടുവന്നു ആവശ്യക്കാർക്ക്‌ അവിടവെച്ചു കൊന്നു കൊടുക്കുന്നു. ഈ കമ്പോളങ്ങൾ ചൈനയിൽ ഒരു കാലത്തുണ്ടായ പട്ടിണിയെ നേരിടാൻ ഉണ്ടായതാണ്. പക്ഷേ അത് ഇന്നും വൻകിടക്കാരുടെ കച്ചവടമായി നിലകൊള്ളുന്നു. ഇതുകാരണം പല ജീവജാലങ്ങളും ഇന്നും വംശനാശ ഭീഷണി നേരിടുന്നു. മനുഷ്യൻ പരിസ്ഥിയോടു ചെയ്യുന്ന പ്രവൃത്തികൾക്ക് പരിസ്ഥിതി തിരികെ പ്രതികരിച്ച് തുടങ്ങിയാൽ ലോകാവസാനമായിരിക്കും ഫലം.                     ഇന്ന് പല രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ് അത് പടരാൻ കാരണം പരിസ്ഥിതി ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വമില്ലായ്‌മയുമാണ് . ഓരോ ദിവസവും കൊറോണയുടെ ആക്രമണം കൂടുന്നതേയുള്ളു. ഇതു കാരണം പല രാജ്യങ്ങൾക്കും സമാനമാണ്  നമ്മുടെ സംസ്ഥാനവും. കൊറോണയുടെ പിടിയിലാണ് നമ്മുടെ കേരളവും.. കേരളം ഒന്നിന് പിറകേ പ്രളയം, നിപ്പ എന്നിവ ഉദാഹരണം. ചൈനയിൽ നിന്ന് എന്തെങ്കിലും ഈ കൊറോണ കാലത്ത് നമുക്ക് പഠിക്കാനുണ്ടെങ്കിൽ അത് ഇപ്പോൾ ആകണം. ഇതു രോഗങ്ങളുടെ കാര്യത്തിൽ മാത്രമല്ല ,സാമ്പത്തിക കാര്യങ്ങൾക്കും ബാധകമാണ്. പ്രത്യേകിച്ചു കൊറോണ മൂലം മരിക്കും എന്ന് കണക്കാക്കപ്പെടുന്ന ഇന്നത്തെ കാലത്ത്.                    കൊറോണയെ പ്രതിരോധിച്ച് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനു വേണ്ടി ഓരോരുത്തരും ഒറ്റകെട്ടായി പ്രവർത്തിച്ചാൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ. കാരണം 24 മണിക്കൂറും മരണം ഇരട്ടിയായിക്കൊണ്ടേയിരിക്കുകയാണ്.                    കോവിഡ്-19 പടർന്നു പിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ തന്നെ ഇരിക്കൂ. കൊറോണയെ അകറ്റാൻ വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും നമ്മൾ ഉറപ്പാക്കണം. ഇതിനു വേണ്ടി ഗവൺന്മെന്റും ആരോഗ്യപ്രവർത്തകരും തരുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. മാസ്ക് ഉപയോഗിച്ചു കഴിഞ്ഞ ശേഷം കത്തിച്ചു കളയുക .കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. എപ്പോഴും ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക. ഒരുപാട് വല്ലായ്മ തോന്നിയാൽ വൈദ്യ സഹായം തേടാം. ഇതാണ് ഏറ്റവും ഉചിതമായ പ്രവൃത്തി. നമ്മൾ ഏവരും ഒന്നിച്ചു പ്രവർത്തിച്ചു കൊറോണയെ തടയണം. ഇതാണ് നമ്മുടെ ലക്ഷ്യം.         "കൊറോണയെ തടയൂ......          ജീവൻ നില നിർത്തു "....... 

അഥീന. ബി. എ
9 F എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം