സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/രണ്ട് മഹാമാരികൾ
മനുഷ്യരാശിയെ ഭീതിയിലാഴ്തിയ രണ്ട് മഹാമാരികൾ
ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് (Pandemic) കോവിഡ്-19. 2019 ഡിസംബർ 31 ന് സ്ഥിതീകരിക്കപ്പെടുകയും ഈ വർഷം കാട്ടുതീപോലെ പടരുകയും ചെയ്തു. ഈ വർഷം 2020 മാർച്ച് 11 ലോക ആരോഗ്യ സംഘടന (World Health Organization) മഹാമാരിയായി പ്രഖ്യാപിച്ചു.
തുമ്മുമ്പോഴോ ചുമക്കുമ്പോഴൊ തൂവ്വാലയോ ടിഷ്യൂപേപ്പറോ കൊണ്ട് മുഖം മറയ്ക്കണം. ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ചാണ് ചുമക്കേണ്ടത്. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവക്കണം . കൂടെക്കൂടെ സോപ്പിട്ട് കൈകഴുകുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. മാസ്ക് ധരിക്കുന്നതും വൈറസിനെ ചെറുക്കാൻ സഹായിക്കുന്നതാണ്. കൊറോണ വൈറസ്സ് ബാധിച്ചാൽ പനി കടുത്ത ചുമ ശ്വാസതടസ്സം ദഹനപ്രശ്നങ്ങൾ എന്നിവ പ്രാരംഭ ലക്ഷണങ്ങളാണ്. എങ്കിലും രോഗം ശക്തമായാൽ ന്യുമോണിയ അസാധാരണ ക്ഷീണം ശ്വാസകോശനീർക്കെട്ട് വൃക്ക തകരാർ എന്നിവയും ചിലപ്പോൾ മരണവും സംഭവിക്കും. ഒരു ജന്തുജന്യ രോഗമാണ് പ്ലേഗ്. Yersinia pestis എന്ന ബാക്ടീരിയ എലി, ചെള്ള് എന്നിവയാണ് മാരകമായ ഈ പകർച്ചവ്യാധിക്ക് കാരണക്കാർ. 1894 ൽ ഹോങ്കോങിൽ വെച്ചാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. ചരിത്ര രേഖകൾ അനുസരിച്ച് ഭയാനകമാം വിധം പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്. ക്രിസ്തുഅബ്ദത്തിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 542 ൽ തുടങ്ങിയ വൽ മഹാമാരി 100 ദശലക്ഷം പേരെയും 1346 ഇൽ ആരംഭിച്ച് 3 ദശാബ്ദം നീണ്ടുനിന്ന മഹാമാരി 25 ദശലക്ഷം പേരെയും വകവരുത്തി. മൂന്നാമത് 1894 ഇൽ ആരംഭിച്ച് 1930 വരെ നീണ്ടുനിന്നു. ഇന്ത്യയിൽ അവസാനമായി പ്ലേഗ് റിപ്പോർട്ട് ചെയ്തത് 2002 ഇൽ ആണ്. പ്ലേഗ് ബാധിച്ചഎലി, ചെള്ള് ഇവ കടിക്കുകയോ രോഗിയുമായുള്ള സമ്പർക്കം കൊണ്ടോ അപൂർവ്വമായി ശ്വസനത്തിലൂടെയോ രോഗബാധയുള്ള സാധനങ്ങൾ ഉള്ളിൽ ചെന്നോ ആണ് മനുഷർക്കും ചെറുമൃഗങ്ങൾക്കും ഇടയിൽ ഈ രോഗം പകരുന്നത്. ഒരു സ്ഥലത്ത് പ്ലേഗ് ബാധയുണ്ടായാൽ ആദ്യം ചത്ത് വീഴുന്നത് എലികളായിരിക്കും. ചത്ത എലികളെ ഉപേക്ഷിച്ച് എലി ചെള്ളുകൾ രക്തം കുടിക്കാനായി മനുഷ്യനിലേക്ക് കടക്കും . ഒരേ സമയം അനേകർക്ക് രോഗബാധ ഉണ്ടാകും . വളരെ ഗുരുതരമായ ഈ രോഗം തക്കസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കാം. ശരിയായ ചികിത്സകൾ ലഭിച്ചില്ലെങ്കിൽ രോഗമരണ നിരക്ക് 30% മുതൽ 60% വരെ ആകാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- അലപ്പുഴ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ