ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/ അഹങ്കാരം അത്യാപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഹങ്കാരം അത്യാപത്ത് | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരം അത്യാപത്ത്

രാഘവൻ ഒരു ദരിദ്രനായ കർഷകനാണ്.രാഘവന്റെ ഏക മകനാണ് രവി.രാഘവന്റെ ഭാര്യ , രവിയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചതുകൊണ്ട് രാഘവൻ തന്റെ മകനെ വളരെ കഷ്ടപ്പെട്ടും ലാളിച്ചും തന്നെയാണ് വളർത്തിയത്.തന്റെ കഷ്ടപ്പാടുകൾ ഒന്നും മകനെ അറിയിക്കാതെ വളർത്തിയതിനാൽ രവിയുടെ ഉള്ളിൽ അഹങ്കാരം ഉണ്ടായി. അവരുടെ ചെറു കുടിലിന്റെ ആകെയുള്ള വരുമാനം എന്നത് കൃഷി മാത്രമാണ്. രാഘവൻ പ്രകൃതിയെ അറിഞ്ഞു ജീവിച്ച ഒരു വ്യക്തിയായിരുന്നു.പക്ഷെ രവിക്ക് ഇതിലൊന്നും താൽപര്യമുണ്ടായിരുന്നില്ല. മണ്ണിൽ അധ്വാനിക്കാൻ അവന് പുച്ഛമായിരുന്നു. മണ്ണിൽ പണിയെടുത്തു വരുന്ന അച്ഛനെ രവി എന്നും ശകാരിക്കുമായിരുന്നു. അവന് ബിസിനസ്സ് ചെയ്ത് കോടികൾ സമ്പാദിക്കുന്നതിലായിരുന്നു താൽപര്യം.

അങ്ങനെ രാഘവന്റെ ഏറെ കഷ്ടപ്പാടുകൾക്കിടയിൽ രവി വളർന്ന് വലുതായി.ചെറിയ രീതിയിൽ സമ്പാദിക്കുവാനും തുടങ്ങി.അവരുടെ ചെറു കുടിലിനു പകരം രവി വലിയ ഒരു വീടു വച്ചു.വീടിനു ചുറ്റുമുള്ള മരങ്ങൾ മുറിച്ചും , കൃഷികൾ നശിപ്പിച്ചും അവിടെ മുഴുവൻ ഇന്റർലോക്കിട്ടു. ഒരുപാടു വാഹനങ്ങൾ വാങ്ങിച്ചു കൂട്ടി. രവി എന്നും പണത്തിന്റെയും സമ്പത്തിന്റെയും പി റകിലായിരുന്നു.പണം ഉണ്ടെങ്കിൽ എന്തും നേടാം എന്ന ചിന്തയായിരുന്നു അവനിലുണ്ടായിരുന്നത്. പണവും സമ്പാദ്യവും ഉണ്ടായപ്പോൾ അച്ഛൻ കൃഷി ചെയ്യുന്നത് അവന്റെ സ്റ്റാറ്റസ്സിന് ബാധിക്കുന്നതിനാൽ രവി അച്ഛനെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു.സംഭവങ്ങളെല്ലാം രാഘവൻ അറിഞ്ഞപ്പോൾ മകന്റെ സന്തോഷത്തിനായി അച്ഛൻ സ്വയം പിൻമാറുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് കൊറോണ എന്ന കോ വിഡ് - 19 എന്ന മഹാമാരി കാരണം ലോകത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചത്. വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും പുറത്തിറങ്ങാനും സാധനങ്ങൾ കിട്ടാതെയും വന്നപ്പോൾ രവിക്ക് വിശപ്പിന്റെ വില മനസിലായി.അപ്പോൾ അച്ഛൻ മകനോട് ചോദിച്ചു "സ്വന്തമായി കൃഷി ഉണ്ടായിരുന്നെങ്കിൽ ഭക്ഷണ സാധനത്തിന് ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നോ ?" അച്ഛന്റെ ചോദ്യം കേട്ടപ്പോൾ രവിക്ക് കുറ്റബോധം തോന്നി.പണവും സമ്പാദ്യവും ഉണ്ടായിട്ട് കാര്യമില്ലെന്ന് അവന് മനസിലായി. സ്വന്തമായി ഒരു കൃഷി ഉണ്ടായിരുന്നുവെങ്കിൽ ഭക്ഷ്യസാധനത്തിന് വേണ്ടി ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. അങ്ങനെ രാഘവൻ വീണ്ടും കൃഷി ആരംഭിച്ചു.ബോധോദയം വന്ന രവി തന്റെ സ്റ്റാറ്റസ് നോക്കാതെ കൃഷിയിൽ അച്ഛനെ സഹായിക്കുവാൻ തുടങ്ങി.

ഇതു പോലെ നമുക്കും ആകാൻ സാധിക്കും. ഇപ്പോൾ സമ്പൂർണ്ണ ലോക് ഡൗൺ ആണ്.ഈ സമയത്ത് നമ്മുടെ വീട്ടുവളപ്പിൽ ചെറിയ തോതിലുള്ള കൃഷി ചെയ്ത് തുടങ്ങിയാൽ അത് ഭാവിയിലേക്കും ഉപകരിക്കും.പ്രകൃതിയെ നാം എത്രത്തോളം ദ്രോഹിക്കുന്നുവോ അതിന്റെ ഇരട്ടി നമുക്ക് തിരിച്ചു കിട്ടും. പ്രകൃതിയെ വെറുക്കുന്ന ഇന്നത്തെ സമൂഹം മനസിലാക്കേണ്ടത് ഒന്നു മാത്രം "അഹങ്കാരം അത്യാപത്ത്

ഗൗതമി ജെ കെ
8 D ജി.എച്ച്.എസ്. എസ്. ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]