സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/കൊറോണ വൈറസും ഉണ്ണിക്കുട്ടനും
കൊറോണ വൈറസും ഉണ്ണിക്കുട്ടനും
ചൈന എന്ന രാജ്യത്ത് അതിസുന്ദരനായ ഒരു വൈറസ് പിറന്നു " കൊറോണ വൈറസ് " എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കോറോണാ വൈറസ് വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും, ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസംമുട്ടും, ചുമയും ഉണ്ടാകും. ഒടുവിൽ കടുത്ത പനിയും, വിറയലുമായി കിടപ്പിലാകും.അതോടെ കൊറോണ വൈറസിന് വലിയ സന്തോഷമാകും. അവൻ നമ്മളെ പിടിച്ച് മാന്തിക്കൊന്ന് ചോര കുടിക്കും. ഇതാണ് വൈറസിന്റെ സ്വഭാവം. ഒരിക്കൽ കൊറോണ വൈറസിന് ലോകം ചുറ്റണമെന്നും കുറേപ്പേരെ പിടികൂടാണമെന്നും വലിയ കൊതി തോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.കൊറോണ വൈറസിന്റെ പാട്ടും, ചിരിയും കേട്ട് പലരും അവന്റെ വലയിൽ വിണു. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാനിറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി.ലക്ഷങ്ങൾ മരിച്ചു വീണു. ഇത് കണ്ട് ആളുകളെല്ലാം പേടിച്ച് നിലവിളിയായി അതുകേട്ട് പളളിക്കൂടങ്ങളും, പളളികളും, അമ്പലങ്ങളും, മോസ്കുകളുമെല്ലാം അടച്ചു. എന്തിന് നാട്ടിലൂടെ ഓടുന്ന കാറുകളും, ബസുകളും, തിവണ്ടികളുമെല്ലാം ഓട്ടം നിർത്തി.ഇതെല്ലാം കണ്ട കൊറോണ വൈറസിന് സന്തോഷമായി അങ്ങനെ കൊറോണ വൈറസ് ഉണ്ണിക്കുട്ടന്റെ വിട്ടുമുറ്റത്തുമെത്തി എപ്പോഴും കുളിച്ച് വ്യത്തിയായി നടക്കുന്ന ഉണ്ണിക്കുട്ടനെയും കുടുംബത്തെയും ഒന്നും കുടുക്കിലാക്കണമെന്നായിരുന്നു വൈറസിന്റെ മോഹം. അപ്പോഴാണ് മുഖത്തൊരു മാസ്കും വെച്ച് ഉണ്ണിക്കുട്ടൻ വിട്ടിലേക്ക് കയറിപ്പോകുന്നത് അച്ഛൻ കണ്ടത്. അച്ഛൻ ഉണ്ണിക്കുട്ടന് കൊറോണ വൈറസിനെ പറ്റി പറഞ്ഞു കൊടുത്തത്. ഇത് കേട്ട് ഉണ്ണിക്കുട്ടന് കോറോണാ വൈറസിനെ ഒന്ന് നാണം കെടുത്തണമെന്ന് തോന്നി.വീടിന്റെ ഇറയത്ത് അച്ഛൻ കൈകഴുകനുള്ള വെളളവും,സോപ്പും കരുതിവെച്ചിരുന്നു. വീട്ടിലുള്ള എല്ലാവരും കൈകാലുകൾ സോപ്പിട്ടു കഴുകിയാണ് അകത്തു പ്രവേശിച്ചിരുന്നത്. കൊറോണ വൈറസ് നോക്കി നിൽക്കേ ഉണ്ണിക്കുട്ടൻ സോപ്പ് തേച്ച് നല്ലവണ്ണം കൈകാലുകൾ കഴുകിത്തുടച്ചു. ഇത് കണ്ട കൊറോണ വൈറസ് നാണിച്ചു പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ