ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
നാം ഇന്ന് ജീവിക്കുന്നത് ആധുനിക ലോകത്താണ് .നിമിഷങ്ങൾക്കകം എന്തും ലഭിക്കുന്ന ഡിജിറ്റൽ യുഗത്തിൽ എല്ലാത്തിനും ഗുണദോഷങ്ങൾ ഉള്ളതുപോലെ എല്ലാം സെക്കന്റുകൾക്കുള്ളിൽ ലഭ്യമാകുന്ന ഇ - ലോകത്തിൽ പ്രകൃതിക്ഷോഭങ്ങളും വൈറസുകളുമുണ്ട് .അതിനുദാഹരണമാണല്ലോ നാം നേരിട്ട മഹാപ്രളയവും കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരിയും .ഈ ലോകത്തെ മുഴുവനും കിടിലം കൊള്ളിച്ചുകൊണ്ട് , മർത്യന്മാരെ ആകമാനം നടുക്കികൊണ്ട് ഇതാ കോവിഡ് 19 എത്തിയിരിക്കുന്നു ."രോഗത്തെ ചൊല്ലി ഭയമല്ല ജാഗ്രതയാണ് വേണ്ടത് "എന്ന് പറയുന്നത് പോലെ കൊറോണയെ ചൊല്ലി ആശങ്കയല്ല രോഗപ്രതിരോധമാണ് വേണ്ടത് . രോഗം വന്ന ശേഷം രോഗമുക്തി നേടുന്നതിനേക്കാൾ എത്രയോ നല്ലതാണ് രോഗപ്രതിരോധ മാർഗങ്ങൾ അവലംബിക്കുന്നത് .നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് അതിനായി ചെയ്യേണ്ടത് .ഇതിനായി ലോകാരോഗ്യസംഘടന (W.H.O)നമുക്കായി നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു .അവയിൽ ചിലത് നമുക്ക് പരിശോധിക്കാം .നാരങ്ങാനീരും ഇഞ്ചിനീരും തേനും യോജിപ്പിച്ച് വെള്ളത്തിൽ ആവശ്യാനുസരണം ലയിപ്പിച്ച് കുടിക്കാം .നിത്യവും തേനും പഴവർഗ്ഗങ്ങളും കഴിക്കാം .നെല്ലിക്ക ജ്യൂസ് കുടിക്കാം.വെള്ളം കുറഞ്ഞത് മൂന്ന് ലിറ്റർ കുടിക്കാം . ലോകാരോഗ്യസംഘടന മാത്രമല്ല നമ്മുടെ കേരള സർക്കാരും ഒട്ടേറെ കൊറോണ പ്രതിരോധമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് .അവയിൽ ചിലതാണ് മാസ്ക് ഉപയോഗം , വ്യക്തി ശുചിത്യവും പരിസരശുചിത്യവും , സാമൂഹിക അകലം പാലിക്കൽ മുതലായവ .ഇത്തരത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചാൽ ഒരു വൈറസിനും നമ്മെ ആക്രമിക്കാൻ ആവില്ല .നാം ഈ കൊറോണയെയും അതിജീവിക്കും ."ഐക്യമത്യം മഹാബലം "എന്ന ചൊല്ലിനെ ഉൾകൊണ്ട് മാനവരാശി ഒറ്റക്കെട്ടായി കോവിഡിനെ തുരത്തും.രോഗപ്രതിരോധത്തിലൂടെ കൊറോണയ്ക്ക് അവസാനം കുറിക്കാം ."ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും "അതുവഴി നമുക്ക് കരസ്ഥമാക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ