ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

നല്ല പരിസ്ഥിതിയിൽ നിന്നാണ് നമുക്ക് നല്ല ജീവിതം കിട്ടുന്നത്.കാരണം നല്ല പരിസ്ഥിതിയിൽ നമുക്ക്ജീവിക്കാൻ അത്യന്താപേക്ഷിതമായ ശുദ്ധ വായു ലഭിക്കും. കൂടാതെ ശുദ്ധമായ ജലം, ആഹാരസാധനങ്ങൾ, തുടങ്ങിയവ ലഭിക്കും. ഇതിനോടനുബന്ധിച്ച് നമുക്ക് നല്ല ജീവിത ചുറ്റുപാടുകൾ ഉണ്ടാകും. കൂടാതെ നല്ല ആരോഗ്യമുള്ള മനുഷ്യരായി നമുക്ക് മാ റു വാൻ കഴിയും.

പല പുരാണങ്ങളിലും നാം പഠനം നടത്തുമ്പോൾ പണ്ടത്തെ മുനിമാരും മഹർഷികളും ഒക്കെ കാ ട്ടിലാണ് ജീവിച്ചിരുന്നത് എന്നും അവിടെ കുടിലുകൾ നിർമിച്ച് അവിടുത്തെ കായ്‌കനികളെയാണ് ഭക്ഷിച്ചിരുന്നത് എന്നും അവിടുത്തെ അരു വികളിൽ നിന്നുള്ള ജലമാണ് കുടിച്ചിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അവരുടെ ആരോ ഗ്യം വളരെ നല്ലതായിരുന്നു എന്നും അവർ വളരെ പ്രായം ചെന്നാണ് മരിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് കോടാനുകോടി സസ്യ ജന്തു ജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടി കാരണം ഇന്ന് അൽപാൽപമായി നശിക്കപ്പെട്ടുകൊണ്ട് ഇരിക്കുകയാണ്. മനുഷ്യൻ പ്രകൃതി യുടെ ഒരു ഉത്തമ സൃഷ്ടി ആണ്. എ ന്നാൽ നിലവിലുള്ള ആവാസ വ്യവസ്ഥയുടെ നില നിൽപിന് മുന്നിൽ ഭീക്ഷണി ആവുന്ന തരത്തിൽ ആണ് അവന്റെ പ്രവർത്തനങ്ങൾ എന്നതിൽ തർക്കമില്ല.

പണ്ട് കാലത്ത് മനുഷ്യർ കുടിലുകളിൽ ആണ് താമസം എങ്കിൽ ഇപ്പോൾ കോൺക്രീറ്റ് സൗധങ്ങ ളിൽ ആണ്. കൂടാതെ പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ച് എറിയാനുള്ള നിക്ഷേപ ശാ ല ആയും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കാനുള്ള ഖനന കേന്ദ്രമായുംമനുഷ്യൻ കണക്കാക്കിയിരുന്നു. വിദേശ രാജ്യങ്ങളിൽ ദിവസവും ടൺ കണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറം കടലു കളിൽ നിക്ഷേപിക്കുന്നത് എന്ന സത്യം നാം പത്ര മാധ്യമങ്ങളിലൂടെ പലതവണ മനസ്സിലാക്കിയിട്ടുള്ളത് ആണ്. സ്വന്തം ദേശം മാലിന്യ മുക്തം ആണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടർ വലിയൊരു ദുരന്തം ആണ് തങ്ങൾ ക്ഷണിച്ചു വരുത്തുന്നത് എന്ന വസ്തുത അറിയുന്നില്ല. ജീവിക്കാനുള്ള സ്വാതനത്ര്യം നമുക്ക് അനുവദിച്ചിരിക്കുന്നത് പോലെ മറ്റെല്ലാ ജീവികൾക്കും ഉണ്ട് എന്നുള്ള സത്യം പലപ്പോഴും മനുഷ്യൻ മറക്കുകയാണ് ചെയ്യുന്നത്.

പ്രകൃതിയെ ദൈവമായി ആരാധിച്ചു പോന്നവരാണ് നമ്മുടെ പൂർവികർ. ആ ദൈവികത മുൻനിർത്തി നമ്മുടെ പരിസ്ഥിതിക്ക് ഒരു സംതു ലിത ഘ ഡന ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മലകളും കുന്നുകളും. എന്നാൽ ഈ മലകളും കുന്നുകളും നാം പരി പാ ലിക്കുന്നുണ്ടോ? എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു. കട ലി ലെയും നദികളിലെയും ജലം സൂര്യന്റെ ചൂടേറ്റ് നീരാവിയായി മുകളിലേക്ക് പോയി മലകളിലും കുന്നുകളിലും തട്ടി ഖനീഭവിച്ചാണ് മഴ ഉണ്ടാകുന്നത് എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ച നാം ഇന്ന് കാണുന്നത് കുന്നുകളും മലകളും ഇടിച്ചു മാറ്റി അവിടെ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉണ്ടാക്കുന്നു. ഇത് പരിസ്ഥിതിയുടെ തന്നെ സംതുലിതവസ്ഥക്ക് കോട്ടം ആണ് ഉണ്ടാക്കുന്നത്.

പൂർവികർ കൃഷി ചെയ്താണ് അവരവർക്കുള്ള ആഹാര സാധനങ്ങൾ ഉണ്ടാക്കിയപ്പോൾ നാം ഇന്ന് നമ്മുടെ ഭക്ഷണത്തിന് ആവശ്യമുള്ള വസ്തുക്കൾക്ക് ആയി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കു ന്നു. അവിടെ നിന്ന് ലഭിക്കുന്ന വിഷ വസ്തുക്കൾ ആണുഭക്ഷിക്കുന്നത്. ഇത് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും വളരെ വേഗം മരണത്തിന് കീഴടങ്ങേണ്ടതായും വരും. നാം വയലുകളിൽ കൃഷിചെയ്താൽ പോലും വരുമാന വർദ്ധനവിനായി പരിസ്ഥിതിക്ക് ദോഷകരമായ പല വിഷങ്ങളും ചേർക്കുന്നു. നാം നന്നായിരുന്നിട്ട് മറ്റുള്ളവരെ നശിപ്പിക്കാനാണ് നാം ഓരോരുത്തരും ഇപ്പോൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ എല്ലാ ദുർമാർഗങ്ങളിലൂടെയും മനുഷ്യൻ ഇപ്പോൾ ധാരാളം പണം സമ്പാദിച്ച് സ്വാർത്ഥന്മാരും മടിയൻമാരും സുഖലോലുപന്മാരുമാണ് ആകുന്നത്. പണം ധാരാളം ഉള്ളതുകാരണം എല്ലാവിധ ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിക്കൂട്ടി അവ പുറത്തുവിടുന്ന മാരകമായ വിഷവാതകങ്ങൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.


ജീവിതത്തിൽ പോലും ഒഴിവാക്കാനാകാത്ത വസ്തു ആയി പ്ലാസ്റ്റിക് മാറി കഴിഞ്ഞിരിക്കുന്നു. നമ്മുടെ കൊച്ചു കേരള ത്തിൽ പോലും പ്ലാസ്റ്റിക് ന്റെ ഉപയോഗത്തിൽ ഉണ്ടായ ക്രമാതീതമായ വർദ്ധനവ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

പ്രകൃതി യോട് ഇണങ്ങാ നും മണ്ണിനോട് ചേരാത്ത കര മാലിന്യങ്ങൾ ആണ് പ്ലാസ്റ്റിക്കുകൾ. ജ യ്‌വ പ്രക്രിയക്ക് വിധേയം ആകാതെ എത്ര നാൾ വേണമെങ്കിലും പ്ലാസ്റ്റിക് മണ്ണിനടിയിൽ കഴിയും. ഇത് പരിസ്ഥിതി യുടെ നാശത്തിന്റെ ഒരു പ്രധാന കാരണം ആണ്. ലോകത്തിൽ ആകമാനം ഉള്ള പ്ലാസ്റ്റിക്കി ന്റേ ഉപയോഗം പരിശോധിച്ചാൽ ഭാരതം ഇന്ന് അസുരക്ഷിത അവസ്ഥയിലാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്ലാ സ്റ്റി ക്കിൻറെ ഉപയോഗം 8 മടങ്ങിലധികം വർധിച്ചിരിക്കുന്നു.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഇത് സൃഷ്ടിക്കുന്ന വിപത്തുകൾക്കേതിരെ നമുക്ക് ചെയ്യാ നാവുക. പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ അതിൽ നിന്നു വരുന്ന പുക ശ്വസി ചാൽ ക്യാൻസർ പോലുള്ള രോഗം വരാനുള്ള സാധ്യത കൂടുകയും പരിസ്ഥിതി സംതുലനം തകിടം മറി യാൻ കാരണമാവുകയും ചെയ്യുന്നു. കൂടാതെ പ്ലാസ്റ്റിക് സാധനങ്ങൾ മണ്ണിൽ വലിച്ചെറിയുന്നത് വഴി ഇവ നശിക്കാതെ മണ്ണിനടിയിൽ കിടന്നു വൃക്ഷ ങ്ങളുടെ വേരോടൽ തടസപ്പെട്ടു മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതി നെ പ്രതിരോധിക്കുകയും ചെയ്യും.

വർഷാവർഷം ഉള്ള കൃഷി ഇറക്കലും വിളവെടുപ്പും നഷ്ടമായ തിനോടിപ്പം പരിസ്ഥിതി യുടെ സന്തുലനം നഷ്ടപ്പെട്ടു. അതിനാൽ നാം ഓരോരുത്തരും അണിനിരന്നു പരിസ്ഥിതി യുടെ നന്മയ്ക്കായി പ്രവർത്തിക്കാം.

നന്ദന
9 ഡി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം