എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('==<font size=8><u><center>'''''അവധിക്കാല പരിശീലനം-ക്വിസ്-2020'''''</center><...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അവധിക്കാല പരിശീലനം-ക്വിസ്-2020

സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. .ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം https://sbsolassery.blogspot.com/ എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.