എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം


രോഗം പിടിപെടാൻ ഏറ്റവും വലിയ കാരണമാണ് ശുചിത്വമില്ലായ്മ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗപ്രതിരോധത്തിന് വ്യക്തിശുചിത്വം മാത്രമല്ല മനുഷ്യന് ആവശ്യം പരിസര ശുചിത്വവും അതിലേറെ പങ്കുവഹിക്കുന്നു. പരിസര ശുചിത്വം ഏതൊരു മനുഷ്യനെയും കർത്തവ്യം കൂടിയാണ്. പരിസര മലിനീകരണം നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റിനുള്ളവർക്കും ആപത്ത് ആയിത്തീരും മിക്ക മനുഷ്യരും വ്യക്തിശുചിത്വം മാത്രമേ പാലിക്കാർ ഉള്ളൂ പക്ഷേ നമ്മുടെ ചുറ്റും മലിനീകരണപ്പെട്ട് കിടക്കുമ്പോൾ എങ്ങനെയാണ് രോഗം പിടിപെടാതെ ഇരിക്കുക. മരണഭീതി ഉയർത്തുന്ന കോവിഡ് പോലുള്ള അസുഖങ്ങൾ പിടിപെടാനുള്ള കാരണം തന്നെ ശുചിത്വമില്ലായ്മ ആണ്. ശുചിത്വം പാലിക്കുന്നതിലൂടെ ഈ ഗുരുതരാവസ്ഥയിൽ നിന്ന് രക്ഷപ്പെടാം. ഇത് നമുക്ക് ഒരു പാഠമാണ്. വീടുകളിൽ നിന്ന് ചപ്പുചവറുകൾ പുറത്തേക്ക് വലിച്ചെറിയുന്നത് നിർത്തുക, പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക, അവ വലിച്ചെറിയാതെ ഇരിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക. ഇങ്ങനെയുള്ള പ്രവർത്തികളിലൂടെ നമ്മുക്ക് പരിസരശുചിത്വം ഉറപ്പിക്കാം. നമ്മൾ പരിസരശുചിത്വം പാലിക്കുമ്പോൾ നമുക്ക് മാത്രമല്ല അതിന്റെ ഗുണം കിട്ടുന്നത്. മറ്റുള്ളവർക്കും അത് ഗുണകരമായ ഫലങ്ങൾ സൃഷ്ടിക്കും. നല്ലൊരു നാളെക്കായി പരിസരശുചിത്വം നമുക്ക് ശീലിക്കാം.

ആര്യനന്ദ . എസ്
9 E എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം