സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാറിമറിഞ്ഞ ജീവിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിമറിഞ്ഞ ജീവിതങ്ങൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിമറിഞ്ഞ ജീവിതങ്ങൾ

നാം ഓരോരുത്തരും ഇന്ന് കോവിഡ് 19എന്ന മഹാമാരിയിൽപ്പെട്ട് ഉഴറി നിൽക്കുകയാണ് . ഈ മഹാമാരിയിൽ മറ്റു നാടുകളിൽ അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു .ഇപ്പോൾ നമ്മുടെ നാടിന്റെ സുരക്ഷക്കു വേണ്ടി പൂർണ്ണമായി നാം വീടുകളിൽ തന്നെ ഒതുങ്ങി കഴിയുകയാണ് . ജോലിക്കു പോകാനാകാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഈ ലോകത്തുണ്ട് . അവർക്കൊക്കെ സഹായവുമായി ധാരാളം സുമനസ്സുകൾ സന്നദ്ധരാകുന്നു . സ്വന്തമായി വീടില്ലാതെ തെരുവിലും മറ്റും കഴിയുന്നവർക്കും ഭക്ഷണം ഇല്ലാതെ വലയുന്നവർക്കും വേണ്ടി ധാരാളം സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നു.ഗതാഗതം പൂർണ്ണമായി നിറുത്തി വെച്ചിരിക്കുന്നു...കുട്ടികളുടെ പരീക്ഷകൾ ഉപേക്ഷിക്കുകയും ഉന്നതപരീക്ഷകൾ മാറ്റിവെയ്ക്കുുകയും ചെയ്തു. സമൂഹം മുഴുവൻ സ്തംഭിച്ചു നിൽക്കുന്ന ഈ വേളയിൽ രോഗം ബാധിച്ചവരെ പരിപൂർണ്ണമായി രക്ഷിക്കാനായി സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഏവരുടേയും കണ്ണുകളെ ഈറനണിയിക്കും . വീട്ടിൽ ഇരുന്ന് ഒന്നും ചെയ്യാനാകാതെ ധാരാളം മനുഷ്യർ വിഷമിക്കുന്നുണ്ട് .രോഗബാധിതർ പരിപ്പൂർണ്ണമായി രോഗം സൗഖ്യമായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ആശ്വാസകരം .പ്രതീക്ഷ കൈ വിടാതെ പൊരുതി മുന്നേറാം.

സേതുലക്ഷ്മി
9B സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം