Schoolwiki സംരംഭത്തിൽ നിന്ന്
എത്രനാൾ ഇങ്ങനെ കാക്കണം
എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
കൂട്ടിലടച്ച കിളികളെപ്പോൽ
പറക്കാൻ കഴിയാതെ ഇങ്ങനെ.... (എത്രനാൾ)
ചിറകറ്റുവീണപക്ഷികളെപ്പോൽ
ഇലകൾ കൊഴിഞ്ഞ മരച്ചില്ലപോൽ (എത്രനാൾ)
ഓളങ്ങളില്ലാത്ത അരുവിപോൽ
പിടയുന്ന ചെറുമൽസങ്ങളെപ്പോൽ (എത്രനാൾ )
കൂട്ടരുമൊത്തു കളിക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഉറ്റവരുമൊത്തു കൂടാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
മുത്തശ്ശികഥകൾ കേൾക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഈ ദുർവിധിയിൽ നിന്നും മോചനം നേടുവാൻ
എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
അശ്വനി.എസ്. എ
ക്ലാസ്സ് 3
|