കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/നിലാവിന്റെ ശോഭ

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44081 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിലാവിന്റെ ശോഭ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലാവിന്റെ ശോഭ

എത്ര കൂരിരുട്ടായാലും പ്രിയനെ
നിൻ ശോഭയാർന്ന മുഖം എന്നും
എന്റെ മനസ്സിൽ ജ്വലിക്കും
നീല നിറമുള്ള കറുത്ത ആനകൾക്ക്
പ്രതീക്ഷയുടെ നിറമുള്ള ഒരു
പൊട്ടായി നിൻ ശോഭ
എങ്കിലും നാഥ ഇന്നു ഞാൻ
നിന്റെ ശോഭ കാണുന്നില്ല
നിന്റെ മുഖത്തെ ആ മന്ദസ്മിതത്തിൻ
ശോഭ എങ്ങു മാഞ്ഞുപോയി
എങ്കിലും ദുഃഖത്തിൻ നിഴലോടെ
ഞാൻ നിന്നെ നോക്കുമ്പോഴും
നിന്റെ ശോഭ എന്നെ വിട്ടു പോയി....
നാഥാ... നിന്റെ ആ വെള്ളി പാദസ്വരത്തിന്റെ
നിറമുള്ള ശോഭ
എനിക്കായ് നീ കാട്ടുക...
ശോഭിക്കുക വീണ്ടും.....
 

മഹിത. ജെ. എച്ച്
9 B കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത