Schoolwiki സംരംഭത്തിൽ നിന്ന്
ആരുമില്ല ഇവിടെ ആരുമില്ല
ആരുമില്ല...... ആരുമില്ല
എൻ മാവിൻചോട്ടിൽ ഇന്ന് ആരുമില്ല.
കൂട്ടുകാരോ കുഞ്ഞിക്കിളികളോ ഇന്നിവിടെ ആരുമില്ല.
കുഞ്ഞിളം പൈതലിൻ കൂടെ കളിക്കുവാൻ ആരുമില്ല ഇവിടെ ആരുമില്ല.
ഊഞ്ഞാൽ ആടുവാൻ ഓടിക്കളിക്കുവാൻ ഒത്തിരി ആഗ്രഹമുണ്ട് എനിക്ക്.
മണ്ണപ്പം ചുട്ടു കളിക്കാൻ ആരുമില്ല ഇവിടെ ആരുമില്ല.
തത്തമ്മ കിളിയും പൂമ്പാറ്റയും കൊച്ചു ജീവജാലങ്ങളും ഒന്നുമില്ല.
വിണ്ട് വരണ്ടൊരു ഭൂമിതൻ മാറിൽ എൻ പിഞ്ചു കാലുകൾ നോവുകില്ലെ.
എൻ പ്രിയ തോഴിയാം പൂമ്പാറ്റയെ ഞാൻ കണ്ടതില്ല ഇന്ന് കണ്ടതില്ല.
ആരുമില്ല.... ആരുമില്ല..
ആരുമില്ല ഇവിടെ ആരുമില്ല....
കൃഷ്ണപ്രിയ വി.
സ്റ്റാൻഡേർഡ് ഒന്ന്
|