സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
കുട്ടികളെ ഐ. റ്റി. രംഗത്ത് പ്രഗൽഭരാക്കുവാൻവേണ്ടി ഐ.റ്റി. @ സ്കൂൾ ആരംഭിച്ച ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. എട്ടാം ക്ളാസിൽ നിന്നും ഐ.റ്റി. @ സ്കൂൾ നടത്തിയ ഒാൺലൈൻ പരീക്ഷയിൽ വിജയികളായ 32 കുട്ടികൾക്ക് ഇതിൽ അംഗത്വം ലെഭിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം 9-ാം ക്ളാസിലാണ് ലെഭ്യമാക്കുക. ഒരു വർഷമാണ് പരിശീലന കാലയളവ്. എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി ഐ.റ്റി. മേഘലയിൽ പരിശീലനം നൽകുന്നു. വളരെ താൽപര്യത്തോടെ പങ്കെടുക്കുന്ന കുട്ടികൾ ഐ. റ്റി. മേഘലയിൽ അവരുടെ മികവുകൾ ആനിമേഷനിലൂടെയും, ചെറു ഡോക്ക്യുമെന്ററികളിലൂടെയും അവതരിപ്പിക്കുന്നു. ശ്രീമതി. മെറീന തോമസ്, സിസ്റ്റർ. മോളി മാത്യു എന്നിവർ കുട്ടികളുടെ പരിശീലനങ്ങൾ ക്ക് നേതൃത്വം നൽകുന്നു. ഹെഡ്മിസ്ട്രസ്, പി.റ്റി.എ. അംഗങ്ങൾ, സ്കൂൾ ലീഡേഴ്സ്, കൈറ്റ് ലീഡേഴ്സ് എന്നിവർ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നു.
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ മാഗസിൻ - "ആൻസ് മാഗ്സ്"
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ആൻസ് മാഗ്സ് പ്രകാശനം 2019 ജനുവരി 9-ാം തിയതി ഹെഡ്മാസ്റ്റർ ഫാ. വർക്കി സി.എം.ഐ. നിർവഹിച്ചു. കുട്ടികളുടെ രചനകളും ചിത്രങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻ സ്കൂൾ പി.റ്റി.എ. യുടെയും ജനപ്രതിനിധികളുടെയും പ്രശംസയ്ക് പാത്രമായി. മാഗസിൻ കാണുവാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്രമാണം:45054-KTM-St Annes HSS Kurianad-2019.pdf