അസംപ്ഷൻ യു പി എസ് ബത്തേരി/ ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
അസംപ്ഷൻ സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ജൂലൈ 5നായിരുന്നു ക്ലബുദ്ഘാടനം. ഈ സ്കൂളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്. ശ്രീമതി സൂസി ടീച്ചറുടെ നേതൃത്വത്തിൽ 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.
പ്രവർത്തനങ്ങൾ
1. ഇംഗ്ലീഷ് കോർണർ 2. SEEP പഠന സഹായി - കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയ ശേഷി വർദ്ധിപ്പിക്കൽ. 3. ഇംഗ്ലീഷ് ഡേ - എല്ലാ ബുധനാഴ്ചകളും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. 4. ഇംഗ്ലീഷ് അസംബ്ലി - ഇംഗ്ലീഷ് പത്ര വായന, അവതരണം, പുസ്തക പരിചയപ്പെടുത്തൽ, ഇന്നത്തെ ചിന്ത എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലി. 5. ഇംഗ്ലീഷ് വേഡ് ബോർഡ് - ഇംഗ്ലീഷിലുള്ള പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി 6. വായനാമത്സരങ്ങൾ
