കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പേരിനു പിന്നിൽ
'കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം.മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.

സ്വാതത്ര്യ സമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
കോളച്ചേരിആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.
രണ്ടാം മൈൽ മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.


കരിങ്കൽക്കുഴി യിൽ ധാരാളമായി കരിങ്കൽ ക്വാറകളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം.