ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഉള്ളടക്കം
|
ഗാന്ധി ജയന്തി ദിനത്തിൽ വട്ടേനാട് സ്കൂളിലെ കുട്ടികൾ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു
വയോജന ദിനത്തിൽ എസ്.പി.സി കുട്ടികൾ പ്രതീക്ഷയിലെ അന്തേവാസികളെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗമാര ബോധവത്ക്കരണ ക്ലാസ് ജൂലൈ 30ന്സംഘടിപ്പിച്ചു. ചാലിശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ സുഷമയാണ് ക്ലാസ് നയിച്ചത്
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൾ പൂക്കൾ മത്സരം സംഘടിപ്പിച്ചു. ക്ലാസിലെ ലാപ് ടോപ്പുമായാണ് കുട്ടികൾ മത്സരത്തിന് വന്നത്. കുട്ടികൾക്കു് കമ്പ്യൂട്ടറിൽ പൂക്കളം നിർമ്മിച്ചത് പുതിയ അനുഭവമായി
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി
ഗണിത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിതത്തിനോട് താത്പര്യം ഉണ്ടാകുവാനും കളികളിലൂടെ ഗണിതം പഠിക്കുവാനും ശില്പ്പശാല സംഘടിപ്പിച്ചു. ശ്രീ വേണുപുഞ്ചപ്പാടം സാർ ശില്പ്പശാലക്ക് നേതൃത്വം നല്കി. പസിലുകളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാൻ കഴിഞ്ഞു. വട്ടേനാട്ടെ കുട്ടികൾക്ക് പുതിയ അനുഭവമായി.
പല തുള്ളിയിൽ നിന്നും പെരുവെള്ളമെന്ന പോലെ ഉറവ വറ്റാതെ ഊർജ്ജം കാക്കാൻ 'വട്ടേ നാട് സ്കൂൾ തയ്യാറായിക്കഴിഞ്ഞു. സോളാർ പാനൽ സ്ഥാപിച്ചതിലൂടെ അതിന് തുടക്കം കുറിച്ച സ്കൂൾ ഇപ്പോഴിതാ ഊർജ്ജ സംരക്ഷണമെന്ന ആശയത്തെ വിദ്യാർഥികളിലെത്തിക്കാൻ മറ്റൊരു സംരഭത്തിന് ഒരുങ്ങിയിരിക്കയാണ്. കുറഞ്ഞ വൈദ്യുതിയിൽ കൂടുതൽ വെളിച്ചംഎന്ന ഉദ്ദേശ്യം വച്ചു കൊണ്ട് LED ബൾബ് നിർമ്മാണ പരിശീലന ക്യാമ്പ് നടന്നു 'സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്യാമ്പ് നയിച്ചത് ശ്രീ ശിവദാസൻ സാർ ആയിരുന്നു: പരിശീലനക്കളരിയിൽ നിരവധി LED ബൾബുകൾ നിർമ്മിക്കുകയും കേടുവന്ന LED ബൾബുകൾ കുറഞ്ഞ ചെലവിൽ നേരെയാക്കുന്നതിനുള്ള പരിശീലനം നൽകുകയും ഉണ്ടായി. ക്യാമ്പിൽ നിർമ്മിച്ച ബൾബുകൾ അധ്യാപകർക്കും കുട്ടികൾക്കുമായി കുറഞ്ഞ വിലയ്ക്ക് നൽകാനാണ് തീരുമാനം ഊർജ്ജ സംരക്ഷണം എന്ന പ്രൊജക്ടിന്റെ രണ്ടാം ഘട്ടമാണിത്... വൈദ്യുതി ക്ഷാമം നേരിടാൻ പോകുന്ന മഴയില്ലാത്ത കേരളത്തിനൊരു കൈത്താങ്ങായി മാറാനുള്ള ശ്രമത്തിലാണ് വട്ടേനാട്ടെ കുട്ടികളും അധ്യാപകരും.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഭാഷാധ്യാപകനും അധ്യാപക അവാർഡ് ജേതാവുമായ എൻ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു
സാരസർവ്വസ്വമായ വിജ്ഞാനമേകി പുസ്തകോത്സവം സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യവേദിയും ലോഗോസ് ബുക്സും ചേർന്നാണ് പുസ്തകോത്സവം തയ്യാറാക്കിയത്. പ്രമുഖ പ്രസാധകരുടെ ശ്രദ്ധേയമായ ഒട്ടേറെ പുസ്തകങ്ങൾ അടങ്ങിയ പുസ്തകോത്സവം പ്രസിദ്ധ കഥാകൃത്ത് ശ്രീ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഓരോ കുട്ടിക്കും ഒരു നല്ല ചങ്ങാതിയായി പുസ്തകം നൽകിക്കൊണ്ട് വായനാദിനത്തിൽ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി 'ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും ഒരു കുട്ടി ലൈബ്രേറി യന്റെ കീഴിൽ 50 ലധികം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കന്നത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ഉൾക്കൊള്ളിച്ച ക്ലാസ് തലപതിപ്പു കൾ പുറത്തിറക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.