ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities/പ്രവർത്തനങ്ങൾ 2018

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക ദിനത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനവുമായി വട്ടേനാട് സ്കൂൾ അധ്യാപകർ

അധ്യാപക ദിനത്തിൽ ഒൻപത് എൽ ക്ലാസിലെ കുട്ടികൾ അധ്യാപകർക്ക് ഉപഹാരം നൽകുന്നു

സ്വാതന്ത്ര്യദിനാഘോഷം2018

കാലാവസ്ഥ പ്രതികൂല മായതിനാൽ വട്ടേനാട് സ്കൂളിൽ ലളിതമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രധാനധ്യാപിക റാണി ടീച്ചർ പതാക ഉയർത്തി. പി. ടി. എ പ്രസിഡന്റ് ടി.കെ. ഗോപി, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹരിനന്ദ എന്നിവർ സ്വാതന്ത്ര്യദിനസന്ദേശം നല്കി.

അക്ഷരം മധുരം

അക്ഷരം അറിയാത്ത കുുട്ടികൾക്ക് മുൻ എച്ച്. എം. രാജൻ മാഷ് പരിശീലനം നല്കുന്നു

ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ

യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ ആധാരമാക്കി യൂണിറ്റ്‌ ടെസ്റ്റ്‌ എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് . ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ്‌ കൺവീനർമാരെ ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു.

എല്ലാ ക്ലാസ്സിലും അക്ഷരത്തെറ്റുള്ള (അക്ഷരങ്ങൾ കൃത്യമായി എഴുതാൻ കഴിയാത്തവരെ )കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി വരുന്നു . ഇതിൽ പത്താം ക്ലാസ്സിൽ അക്ഷരത്തെറ്റുള്ള 36 കുട്ടികൾക്ക് മുൻ പ്രധാനാധ്യാപകൻ ശ്രീ എം. വി. രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ വൈകുന്നെരങ്ങളിൽ ‘അക്ഷരം മധുരം’ എന്ന പരിശീലന പരിപാടി നടന്നു വരുന്നു. അറബികിൽ പിന്നോക്കം നിൽക്കുന്ന30 കുട്ടികൾക്ക് ‘അറബിതിളക്കം ‘എന്ന ശാക്തീകരണ പരിശീലന പ്രവർത്തനം നടന്നു വരുന്നു. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിലെയ്ക്കായി ഫിബിനോച്ചിപരിശീലനകളരിയും ‘ഗണിതം മധുരം’ എന്ന ഗണിത കൈത്താങ്ങ്‌ -ഗണിതത്തോടുള്ള കുട്ടികളുടെ വിമുഖത കുറയ്ക്കാൻ കഴിയുന്നു.

ഒഴിവു സമയങ്ങളും ഉച്ചയ്ക്കുള്ള വിശ്രമാവേളകളും പഠന പ്രവർത്തനങ്ങളിലെക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു ലക്ഷ്യമാക്കിയുള്ള C.R.G ലീഡർ(കുട്ടി അധ്യാപകർ)മാരുടെ നേത്രുത്വത്തിൽ പഠന പരിശീലന പ്രവര്തനം ഈ മാസം 4-ആമ് തീയതി മുതൽ ആരംഭിച്ചു. ഇതിനായി S.R.G.യുടെ നേത്രുത്വത്തിൽ മൊഡ്യൂൾ തയ്യാറാക്കി നൽകി .ക്ലാസ്സ്‌ ടീച്ചർമാരുടെ കൃത്യമായ മേൽനോട്ടത്തിലും കുട്ടി അധ്യാപകരുടെ നേതൃത്വത്തിലും ഈ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു. പത്താം ക്ലാസ്സിലെ രാവിലേയും വൈകുന്നേരങ്ങളിലുമുള്ള സ്പെഷ്യൽ ക്ലാസ്സുകളും കൃത്യമായി നടന്നുവരുന്നു. TAG കോച്ചിങ്ങും എല്ലാ ബുധനാഴ്ചകളിൽ നടന്നുവരുന്നു.

തുല്ല്യതയ്ക്കും ഗുണതയ്ക്കും മുന്തൂക്കം നൽകിയുള്ള /ലക്‌ഷ്യമാക്കിയുള്ള വിദ്യഭ്യസ്സമാണ് വട്ടെനാട് സ്കൂൾ ലക്‌ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമായി ഈ വർഷം A+ കളുടെ എണ്ണം വർധിപ്പിക്കുന്നതിലെക്കായി ഇംഗ്ലീഷ് മീഡിയം ഉൽപ്പെടെ 68 കുട്ടികൾക്ക് ബുധനാഴ്ചകളിൽ TAG കോച്ചിങ്ങിന് സമാന്തരമായി പരിശീലനം ആരംഭിച്ചു. ക്ലബ്‌ പ്രവർത്തനങ്ങൾ:- കൃത്യമായ പാട്യപ്രവർത്തനത്തോടൊപ്പം തന്നെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളും വിവിധ ക്ലബുകളുടെ നേത്രുത്വത്തിൽ നടന്നു വരുന്നു. വായന പരിപോഷിപ്പിക്കൾ :-ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ക്ലാസ്സ്‌ ലൈബ്രറി , ബാഗ് ലൈബ്രറി പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘മികച്ച വായനക്കുറിപ്പിനുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു കുറിപ്പുകളുടെ പതിപ്പ് , ‘വായനചെപ്പ് ‘ എന്നിവ സുജയ ടീച്ചറുടെ നേത്രുത്വത്തിൽ നടന്നു വരുന്നു. ബഷീർ ദിനം: ജൂലൈ 7ശനിയാഴ്ച അനുസ്മരണ പ്രഭാഷണം (പ്രൊ.സുരജ –പട്ടാമ്പി കോളേജ് ) ‘ക്ളാവാർ റാണി ‘(മുച്ചീട്ട് കളിക്കാരന്റെ മകൾ ), ബഷീർ കഥാപാത്രങ്ങളുടെ ചിത്ര രചന , നാടക പരിശീലന കളരി – എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെയും കലസാഹിത്യവദിയുടെയും നേതൃത്വത്തിൽ നടന്നു. രാമായണമാസ്സാച്ചരണത്തിന്റെ ഭാഗമായി സംസ്കൃത ക്ലബും അറബിക് ക്ലബും കൂടി ച്ചേർന്ൻ “മാപ്പിള രാമായണ “ പാരായണം ,രാമായണ ക്വിസ് എന്നിവ നടന്നു. രചന ശില്പശാല, സംസ്‍കൃതോത്സവ പരിശീലങ്ങൾ ആരംഭിച്ചു. അറബിക് നാടകാവതരണം ,ക്വിസ്,കലോത്സവ പരിശീലനങ്ങൾ എന്നിവ ആരംഭിച്ചു.

ഹലോ ഇംഗ്ലീഷ് പ്രവർത്തനം കൃത്യമായ മൊഡ്യൂൾ പ്രകാരം നടത്തുകയും, 5,6,7 ക്ലാസ്സുകളിലെ രേക്ഷിതാക്കളുടെ സമക്ഷം അതിന്റെ അവതരണം 26/07/2018 ന് മിനി ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. വളരെ കുറച്ചു നാളത്തെ പരിശീലനമേ ലഭിച്ചുവെങ്കിലും ഇംഗ്ലൂഷിലുള്ള കുട്ടികളുടെ പ്രകടനം രക്ഷിതാക്കളെ അത്ഭുതപ്പെടുത്തി .വളരെ നല്ല പ്രതികരണമാണ് രക്ഷിതാക്കളിൽ നിന്നും പി.ടി.എ അംഗങ്ങളിൽ നിന്നും ലഭിച്ചത് . കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുത്തുന്ന ഫ്രൈഡെ ക്വിസ് കുട്ടികളുടെ ഇംഗ്ലീഷിലുള്ള രചനകൾ പ്രദർശിപ്പിക്കുന്ന ഇംഗ്ലീഷ് കോർണർ, English Language Speaking and Comprehension Ability English Listening Test കുട്ടികളിലെ ഇംഗ്ലീഷ് വായനയുടെ ആഴം മനസ്സിലാക്കുന്നതിനുള്ള English Pannel Discussion( ബുക്ക്‌ റിവ്യൂ ) എന്നീ പ്രവർത്തനങ്ങൾ നടന്നു. ഹിന്ടിക്ലുബിന്റെനേത്രുത്വത്തിൽ ‘പ്രേംചന്ദ് ‘ദിനാചരണംസമുചിദമായി ആചരിച്ചു. –പ്രശ്നോത്തരി , പ്രേംചന്ദ് രചനകളെ പരിചയപ്പെടുത്തൽ,പോസ്റ്റർ രചന എന്നിവ നടത്തി .ശങ്കയില്ലാതെ ഹിന്ദി സംസാരിക്കാൻ അവസ്സരം നൽകുന്ന ‘വാഗ് വർദ്ധിനി സഭ’ എന്നിവയും നടന്നു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഏറ്റെടുത്തു നടത്തുന്ന സഹപാഠികളിൽ സഹായ-സഹകരണ മനോഭാവം വളർത്തുന്ന ‘കൈതാങ്ങ്’വളരെ മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. വളരെ നല്ല പ്രതികരനമാണ് ഈ പ്രവർത്തനത്തിൻ ലഭിച്ചു കൊണ്ടിരിക്കുന്നത് . ഒപ്പം തന്നെസ്കൂളിനെ പ്ലാസ്റിക്രഹിതമാക്കുന്നതിന്റെ ഭാഗമായുള്ള പേപ്പർ &തുണിസഞ്ചി&ഫയൽ നിർമാണം ആരംഭിച്ചു. വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ഈ പ്രവര്തിനത്ത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .പൊതു വിജ്ഞാനം , പത്ര വായന എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 'news at a tme' എന്ന ക്വിസ് എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. ജൂലൈ 11 ജനസംഖ്യദിനത്തോടനുബന്ധിച്ചു 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വീട്ടിലെ ജന സംഖ്യ കണക്കെടുപ്പ് (ആശ്രയ പങ്കാളിത്തം, സ്ത്രീ-പുരുഷ അനുപാതം) നടത്തി, തുടർ പ്രവർത്തനത്തി നു ആരഭം കുറിച്ച്. ശാസ്ത്ര വിഭാഗം ഏറ്റെടുത്തജൂലൈ 21 ‘ചാന്ദ്ര ദിനത്തോടനുബന്ധിച് ക്വിസ്,ചുമർ പത്രിക നിർമ്മാണം ,’ചന്ദ്ര പര്യവേക്ഷണം-ഒരു ചരിത്രാന്വേഷണം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌, സെമിനാർ ,പ്രസന്റേഷൻ ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്ര കുറിപ്പ് അവതരണം ,പൌർണമി അവതരിപ്പിച്ച ചന്ദ്ര ദിന –റെഡിയൊ പ്രക്ഷേപണം,എന്നിവ നടന്നു.

'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ഊർജ്ജസംരക്ഷണതുടർ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും കൺവീനർമാർ കറന്റ്‌ ബില്ലിന്റെ യുനിറ്റ്‌, തുക ,എന്നിവ എഴുതാനുള്ള formവിതരണം ചെയ്തു .പേപ്പർ പേന നിർമ്മാണ പരിശീലനം ( 8 ,9 ക്ലാസ്സിലെ ഓരോ ഡിവിഷനിലെ ഒരു കുട്ടിക്ക് ) നടന്നു. ദ ശ പുഷ്പ പ്രദർശനം “പത്തില മാഹാത്മ്യം”-ഇലക്കറകൾ കൊണ്ടുണ്ടാക്കിയ വിവിധ ആഹാരപദാർഥങ്ങളുടെ പ്രദർശനം ,യങ്ങ് ഫാർമർ ക്ലബ് രൂപീകരണം (വീട്ടു വളപ്പിൽ പച്ചക്കറി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കൽ ) എന്നിവയും, സോപ്പ് നിർമ്മാണ യൂ ണിറ്റിന്റെ ഈ വർഷത്തിന്റെ പ്രഥമ വിൽപ്പന , ജൈവ കീടനാശിനി നിർമ്മാണം , മാലിന്യ നിർമാർജ്ജന പ്രവത്തനം എന്നിവ നടന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ വരയ്ക്കാനും മറ്റും താൽപ്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പതിപ്പ് നിർമ്മാണം ,നാട്ടു കണക്കിനെ കുറിച്ച് –“നാട്ടു കണക്കും ഗണിതവും “-ശില്പശാല –ജനാർദ്ദനൻ പട്ടാമ്പി , ഗണിത കോർണർ ,ബുള്ളറ്റിൻബോർഡ് , I C T ഉപയോഗിച്ച് പസ്കാൽ ജീവചരിത്ര കുറിപ്പ് അവതരണം , എന്നിവ നടന്നു . ലിറ്റിന്റെ പരിശീലനങ്ങൾ നടന്നുവരുന്നു . പരിസ്ഥി തി ക്ലബ്ബിന്റെ ‘വൈൽഡ് പെരിയാർ' വീഡിയോ പ്രദർശനം, ‘കൊതുകിന്റെ ലോകം ‘’ ക്ലാസ്സ്‌ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു . കായിക പരിശീലനം ,ഫുട് ബോൾ മാച്ച് basket ball പരിശീലനവും നടന്നു. ഇപ്രകാരം അക്കാദമിക കലണ്ടർ പ്രകാരവും അക്കാദമിക മാസ്റ്റർ പ്ലാൻ ആധാരമാക്കിയുമുള്ള ജൂലൈ മാസപ്രവർത്തനങ്ങൾ എല്ലാ വിഭാഗം അധ്യാപകരുടെയും സജീവ സാന്നിധ്യത്തിൽ നടന്നു.

പ്രവർത്തനാവലോകനം - ജുൺ 2018

പ്രവേശനോത്സവം ജുൺ 1 വെളളിയാഴ്ച്ച
ജൂൺ ഒന്ന് വെളളിയാഴ്ച പ്രവേശനത്തോടെ അക്കാദമിക വർ‍‍ഷം ആരംഭിച്ചു.മെയ് 30,31 ദിവസങ്ങളിൽ പ്രവേശനോത്സവത്തിനുളള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.അദ്ധ്യാപകർക്ക് ചുമതലകളും പ്രവേശന പ്രവർത്തന മൊഡ്യുളും നൽകിയിരുന്നു.ഒന്നാം തിയതി രാവിലെ 9;45 ന് ബെല്ലടിച്ചു.അ‍ധ്യാപകർ സ്ററുഡന്റ് ലിസ്ററുമായി അവരവർക്ക് അനുവദിച്ച ക്ലാസ്സുകളിൽ പോയി.10 മണിക്ക് ഡെപ്യൂട്ടി എച്ചമ്മിൻെറ നേത്രത്വത്തിൽ അസ്സംബ്ലി ഉണ്ടായി.അതിൽ നവാഗതരെ വരവേൽക്കാനായി പ്രവേശനോത്സവ ഗാനം,മന്ത്രിയുടെ സന്ദേശം,പ്രതിജ്ഞ PTA പ്രസിഡൻറ്,വികസന സമിതി ചെയർമാൻ തുടങ്ങിയ PTA അംഗങ്ങളും മറ്റുളളവരും സന്നി‍‍‍ഹിതരായിരുന്നു. 1995-96 ബാച്ചിൻെറ പൂന്തോട്ട സ‍ൗന്ദര്യ വത്കരണം ഉദ്ഘാടനവും അസ്സംബ്ലിയിൽ നടന്നു.ആരോഗ്യവകുപ്പിൻെറ കിറ്റ് വിതരണവും നടന്നു.

ക്ലാസ്സ് തല പ്രവർത്തനങ്ങൾ


പ്രവേശന ദിവസം തന്നെ ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ ആരംഭിച്ചു- ക്ലാസ്സ് ലീഡർ ഷിപ്പ്,ചുമതല വിഭജനം,ഗ്രൂപ്പിങ് കുട്ടി ICT ,കുട്ടി ലൈബ്രേറിയന്മാർ,കുട്ടി ടീച്ചർ[CRG LEADERS] തുടങ്ങി ക്ലാസ്സ് ചുമതല വിഭജനത്തോടൊപ്പം കുട്ടികളുടെ പ്രൊഫൈൽ തയ്യാറാക്കുന്നതിന് വേണ്ടി ബയോ- ഡാറ്റാ ശേ ഖരണവും എഴുത്തും വായനയുടെയും നിലവാരം കണ്ടെത്തുന്നതിനായി "ശുചിത്വ സുന്ദര സ്കൂൾ ക്യാമ്പസ് " എന്ന വിഷയ ത്തെ ക്കുറിച്ച് കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു.12:30 വരെ ക്ലാസ്സ് പ്രവർത്തനങ്ങൾ നടന്നു.2 pm ന് സ്റ്റാഫ് മീറ്റിങ് കൂടി ചുമതല വിഭജനം നടന്നു. 4 ആം തിയതി തിങ്കളാഴ്ച്ച മുതൽ സാധാരണ നിലയിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.

4/6/2018 SRG മീറ്റിങ്


വൈകുന്നേരം 4 മണിക്ക് ഈ വർ‍ഷത്തെ ആദ്യ SRG മീറ്റിങ് ഡെപ്യൂട്ടി എച്ച് ‌.എം ൻെറ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ,യു.പി, വിഭാഗം സബ്ജക്ട് കൺവീനർ മാരും ക്ലബ്ബ് കൺവീനർ മാരും പൻകെടുത്തു. വിവിധ വിഷയങ്ങളുടെ subject councll,SRG മീറ്റിങ് എന്നിവ ചേർന്നു.കഴിഞ്ഞ വർഷം അക്കാടമിക്ക് ക്ലബ്ബ് പ്രവർത്തന കലണ്ടർ ‌,മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തന കലണ്ടർ എന്നിവ തയ്യാറാക്കിയിരുന്നു.അത് പ്രകാരം ഈ വർഷം യൂണിറ്റ് പ്ലാൻ എന്നിവ പ്രകാരം അക്കാദമിക-അക്കാദമികേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ നടപ്പിലാക്കാ‍ൻ തീരുമാനമായി. മീറ്റിങ്ങിനിടയിൽ പുതിയ ഹെട്മിസ്ടെസ് ശ്രീമതി റാണി അരവിന്ദൻ ചാർജെടുക്കുകയും എസ്.ആർ.ജി.മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.
ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ യൂണിറ്റ് പ്ലാൻ ,ഇയർ പ്ലാൻ ,അക്കാദമിക പ്രവർത്തനങ്ങൾ ,യൂണിറ്റ് പ്ലാൻ ,അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ 19-ആം തീയ്യതി പട്ടാമ്പി ഡയറ്റ് അദ്ധ്യാപകനായ ശ്രീ രാമചന്ദ്രൻ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശാസ്ത്ര ക്ലബ്ബ് എ​ണ്ണയും തിരിയും ഇല്ലാതെ പരീക്ഷണത്തിലൂടെ ചെരാത് കത്തിച്ച് ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. വിദ്യാരംഗം ക്ലബ്ബിന്റെ പുസ്തകോത്സവം-ക്ലാസ് ലൈബ്രറി, സംസ്കൃതം വിഭാഗത്തിന്റെ കാവ്യകേളി, ഇംഗ്ലീഷ് ക്ലബ്ബിന്റെ choreyography , ഹിന്ദി ക്ലബ്ബിന്റെ skit സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൈതാങ്ങ് തുണിസ‍ഞ്ചി പേപ്പർ ബാഗ് , ഗണിത ക്ലബ്ബിന്റെ ഗണിതം മാജിക്കിലൂടെ എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ തനതും വ്യത്യസ്തവുമായ പരിപാടികളോടെ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച

ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'

ശാസ്ത്ര ക്ലബ്ബിന്റെ 'ചട്ടി നിറക്കൽ'


പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 21 ചട്ടിനിറക്കൽ പ്രവർത്തനം ബയോളജി അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. സസ്യപരിപാലനവും വീട്ടുമുറ്റത്ത് പച്ചക്കറി ഉൽപ്പാദനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണവും നടന്നുവരുന്നു.

അണ്ണാറക്കണ്ണനും തന്നാലായത്

ഊർജ്ജസംരക്ഷണ പ്രവർത്തനമായ 'അണ്ണാറക്കണ്ണനും തന്നാലായത് ' എന്ന തുടർപ്രവർത്തനം ജൂൺ മാസം മുതൽ ആരംഭിച്ചു. കുട്ടികൾ അവരവരുടെ വീട്ടിലെ കരന്റുബിൽ ശേഖരിക്കുന്നു. തുടർന്ന് വീട്ടിലെ സാധാരണ ബൾബുകൾ മാറ്റി CFL ബൾബുകളുടെ ഉപയോഗം, അനാവശ്യമായ കരന്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കൈത്താങ്ങ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ 'കൈത്താങ്ങ് ' - സഹപാഠിയ്ക്ക് ഒരു സഹായ പദ്ധതി, ആയി ഈ വർഷവും ആരംഭിച്ചു. കഴിവുള്ള കുട്ടികൾ അവരവർക്ക് പഠനോപകരണങ്ങൾ വാങ്ങുമ്പോൾ രക്ഷിതാക്കളുടെ സഹായത്തോടെ ഒരെണ്ണം കൂടുതൽ വാങ്ങി അദ്ധ്യാപകരെ ഏൽപ്പിക്കുന്നു. തുടർന്ന് കുട്ടികളുടേയും, അദ്ധ്യാപകരുടേയും സഹകരണത്തോടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം ചെയ്തു വരുന്നു.

ജൂനിയർ റെഡ് ക്രോസ്


ജൂൺ 5-ആം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്' 'കൂട്ടുകാരനൊരു തൈച്ചെടി' (j.r.c.യുടെ നേത്രത്വത്തിൽ വേനൽകാലത്ത് തന്നെ വിത്തിട്ടു മുളപ്പിച്ചു) വിതരണം എന്നിവ നടുന്നു.

അസംബ്ലി


ജൂൺ 7-ന് കഴിഞ്ഞ വർഷം MTSE പരീക്ഷയിൽ സംസ്ഥാനത്ത് 4-ആം സ്ഥാനം നേടിയ ശ്രീ ഗോവിന്ദ്, 10-ആം സ്ഥാനം നേടിയ ജയകൃഷ്ണ എന്നിവർക്കുള്ള പുരസ്കാര വിതരണം. വിവിധ ക്ലബ്ബുകളുടെ രൂപീകരണം, റമദാനോടനുബന്ധിച്ചു മൈലാഞ്ചിയിടൽ മത്സരം എന്നിവ നടന്നു. ജുൺ 8 വെള്ളിയാഴ്ച ആറാം പ്രവർത്തി ദിവസമായിരുന്നു. ആയിരുന്നു. സമ്പൂർണ പ്രകാരം കുട്ടികളുടെ കണക്ക് അപ് ലോഡ് ചെയ്തു.

കോച്ചിംഗ് ക്ലാസുകൾ


8/6/18ന് 10-ആം ക്ലാസ് ടീച്ചർമാരുടെ യോഗവും നടന്നു. അപ്രകാരം 11-ആം തീയ്യതി മുതൽ 8;30ന് SPECIAL CLASS ആരംഭിച്ചു. പത്താം ക്ലാസിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ (9-ആം ക്ലാസ്) വാർഷിക പരീക്ഷയുടെ മാർക്കിൻെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 87 കുട്ടികൾക്ക് ബുധനാഴ്ച്ചകളിൽ 'TAG' കോച്ചിംഗിനും ആരംഭിച്ചു. ഇവർക്കായി 23ന് ദിനേശൻ മാഷിൻെ ഏകദിന ക്യാമ്പും നടന്നു. ഗണിത ക്രിയകളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള FIBONACCI ക്ലാസ് വൈകുന്നേരങ്ങളിൽ ആരംഭിച്ചു. 23നു 10-ആം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഉണ്ടായി. ഇതിൽ 569ൽ 258 പേർ മാത്രമേ ഹാജറായുള്ളു. തുടർന്നു 30 നു 8-ആം ക്ലാസിൻെയും (278) 5-ആം ക്ലാസിൻെയും പി.ടി.എയും നടന്നു.

പുസ്തകോത്സവം

അക്ഷരം മധുരം
ജുൺ 12,13,14 ദിവസങ്ങളിൽ 'logos'-ൻെ നേത്രത്വത്തിൽ പുസ്തകോത്സവം, പുസ്തോപ്രദർശനവും വിപണനവും നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണത്തിൻെ ഭാഗമായി നടന്ന ഈ പ്രവർത്തനം വളരെ ഭംഗിയായി നടന്നു

ലഹരി വിമുക്തി


ഹെൽത്ത് ക്ലബ്ബിൻെ ലഹരി വിമുക്തി, s.s.ക്ലബ്ബിൻെയും നേത്രത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ ബോധവൽക്കരണ ക്ലാസ്, കുട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ചോദ്യാവലി നടത്തി. അതിൽ നിന്നും സൃഷ്ട നിരീക്ഷണത്തിലുടെ കണ്ടെത്തി കൗൺസലിംഗ് നടത്തി വരുന്നു.

വിവിധ ദിനാചരണങ്ങൾ


പാസ്ക്കൽ ദിനം,, P N പണിക്ക൪സ്മരണാ൪ത്ഥം വായനാപക്ഷാചരണം, ക്ളാസ്സ് ലൈബ്രറി- ജന്മദിനത്തിനൊരു പുസ്തകം ക്ലാസ്സ് തല പത്രിക നി൪മ്മാണം പരിസ്ഥിതി ക്ലബ്ബിൻെ ,മൂന്നുദിവസത്തെ 'ചൂലന്നൂർ'ക്യാമ്പ് ഇംഗ്ലീ‍‍‍‍ഷ് ക്ലബ്ബിൻെ ഇംഗ്ലീഷ് കോർണർ 'friday quiz'എന്നിവയും 21 -ാം തീയ്യതീ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് D R നിവേദിതയുടെ (അഷ്ടന്ഗം) നേതൃതത്തിൽ യോഗക്ലാസ് നടന്നു. ​ 30 / 8/18വിദ്യാരംഗക്ലബ്ബിൻെ നേതൃത്വത്തിൽ ഏകദിന ശിൽപ്പശാലയും നടന്നു.

എം പ്രദീപ്കുമാർ മാഷിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം


ശ്രദ്ധ പരിശീലനം

ഒാണാഘോഷം 2017

| class="wikitable" |- | || || || |- |}


കൂടുതൽ പ്രവർത്തനങ്ങൾ |- |}