ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്

Schoolwiki സംരംഭത്തിൽ നിന്ന്

https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ നടത്തിയത് പുത്തൻ അനുഭവമായി.സ്കൂളിലെ 54 ഡിവിഷനുകളിലായി 2105 കുട്ടികളുടെ സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പാണ് ഓൺലൈനായി നടന്നത്. ഹൈ-ടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകളിൽ ലഭ്യമായിട്ടുള്ള കമ്പ്യൂട്ടറുകളുപയോഗിച്ച് ഇന്റർനെറ്റ് വഴിയാണ് കുട്ടികൾ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയത്. സ്കൂൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിൽ നിന്ന് ഡൗലോഡ് ചെയ്ത കുട്ടികളുടെ ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റായി ഉപയോഗിച്ചു. വോട്ട് ചെയ്യ്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ മഷി അടയാളം രേഖപ്പെടുത്തി ഒരോ ക്ലാസ്സിലേയും തെരഞ്ഞെടുപ്പ് നടത്തിയത് പ്രിസൈഡിംഗ് ആഫീസറും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ട എൻസിസി കേഡറ്റും ചേർന്ന കുട്ടികളുടെ പോളിംഗ് ടീമാണ്.

സ്കൂൾ

കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്കീനിൽ വോട്ടെടുപ്പ് ഫലം പ്രദർശിപ്പിച്ച് വിജയികളെ കണ്ടെത്തി.

വോട്ടെടുപ്പും  ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് ഇവിടെ നടത്തുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ച‍ു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ‍ുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജ‍ൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച‍ു.

ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്

ഒന്നു മ‍ുതൽ പന്ത്രാണ്ടാം ക്ലാസ്സ‍ുവരെയ‍ുള്ള ക‍ുട്ടികള‍ുടെ പഠന ആവശ്യത്തിനായി കേരള ഇൻഫ്രാസ്‍ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യ‍ുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഫ്രീ സോഫ്റ്റ്‍വെയറിന്റെ ഏറ്റവ‍ും പ‍ുതിയ പതിപ്പായ ഉബണ്ട‍ു (18.4) സ്‍ക‍ൂളിലെ ക‍ുട്ടികൾക്കും പൊതുജനങ്ങൾക്കും അവരുടെ കമ്പ്യൂട്ടറ‍ുകളിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. 'ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ' കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്ഐടിസി ഗോപീകൃഷ്ണൻ ആർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹനൻ, ലക്ഷ്മി ജി ആർ എന്നിവർ നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‍ക‍ൂൾ ഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ സി ശ്രീക‍ുമാർ, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, ഹെഡ്‍മിസ്‍ട്രസ്സ് ജി ലീലാമണി, സ്‍റ്റാഫ് സെക്രട്ടറി വി ഗോപകുമാർ,എസ്ഐടിസി ഗോപീകൃ‍ഷ്‍ണൻ ആർ എന്നിവർ സംസാരിച്ചു. ജി മോഹനൻ സ്വാഗതവും ലക്ഷ്‍മി ജി ആർ നന്ദിയും പറഞ്ഞ‍ു. പരിപാടിയു‍ടെ ഭാഗമായി ക‍ുട്ടികൾക്ക് ക്വിസ്, ഡിജിറ്റൽ പെയിന്റിംഗം, ലേഖന രചന മത്സരങ്ങളും നടത്തി.

ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് 'ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ക്ലാസ്സ് നയിച്ചു. മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ നടത്തിയ ക്ലാസ്സ് ഫ്രീ സോഫ്റ്റ്‍‍വെയർ പ്രസ്ഥാനത്തെകുറിച്ചും ഒപ്പം അതിന്റെ വളർച്ചയും പ്രസക്തിയും മനസിലാക്കാൻ കുട്ടികളെ ഏറെ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് പ‍ുതിയ ബാച്ചിന്റെ ഉദ്ഘാടനം

സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ നിർവ്വഹിച്ചു.

ഡോക് മെന്ററിയുടെ ആദ്യപ്രദർശനം

ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളിന് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററിയുടെ ആദ്യപ്രദർശനവും നടന്നു. പ്രദർശനത്തിന്റെ സ്വിച്ചോൺ സ്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ്സ് എൽ ലീലാമണി ടീച്ചർ നിർവ്വഹിച്ച‍ു.

സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത്.

'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് 'എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മഹിമ, ലക്ഷ്‍മി നാരായൺ എന്നിവർ ക്ലാസ്സ് നയിച്ച‍ു.

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2019 സെപ്തംബർ 23 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉബണ്ടു (18.4) സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠനാവശ്യത്തിനുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉബണ്ടു സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. വീടുകളിലെ കമ്പ്യൂട്ടറുകളിൽ ഉബണ്ടു സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ആഫീസിൽ അറിയിക്കണം. കൂടുതൽ

പരിപാടികൾ

1.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന് ?എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ് .

2.ഫ്രീ സോഫ്റ്റ് വെയർ (ഉബണ്ടു 18.4 ) ഇൻസ്റ്റാൾ ഫെസ്റ്റ്.

4. സൈബർ ക്രൈം ബോധവത്കരണ ക്ലാസ്.

4.Little KlTEs ജൂനിയർ ബാച്ച് (Std:8) ഉദ്ഘാടനം .

5. ലിറ്റിൽ റൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഡോക്മെന്ററിയുടെ പ്രദർശനം.

പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ IT ക്വിസ് മത്സരം, പുതിയ കാലഘട്ടത്തിൽ ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ2019-20 അകാഡമിക വർഷത്തെ ഏക ദിന സ്കൂൾ തല ക്യാമ്പ് 2019 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 വരെ നടത്തുന്നതാണ്.


ഡിജിറ്റൽ പ‍ൂക്കളം

ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കള നിർമ്മണത്തിൽ ക‍ുട്ടികൾ നിർമ്മിച്ചവയിൽമിന്ന്.


ഓണാഘോഷം; ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം

ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 02 ന് രാവിലെ 10 മണി മുതൽ ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം നടത്തുന്നു.

  • സ്കൂളിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഡിജിറ്റൽ പൂക്കള നിർമ്മാണത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
  • ഡിജിറ്റൽ പ‍ൂക്കളം നിർമ്മിക്കുത്തിന് ഒരാൾക്ക് ഒരു മണിക്ക‍ൂർ സമയം അനുവദിക്കുന്നതാണ്.
  • പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷമി ജി ആർ ടീച്ചർവശം പേര് നൽകേണ്ടതാണ്.
  • സ്വതന്ത്ര സോഫ്‍റ്റ്വെയറ‍ുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളിലാണ് പ‍ൂക്കളം നിർമ്മിക്കേണ്ടത്.
  • 800 X 600 പിക്സൽ സൈസിലുള്ള കാൻവാസിലാണ് ചിത്രങ്ങൾ നിർമ്മിക്കേണ്ടത്.
  • തയ്യാറാക്കിയ ചിത്രം .png ഫോർമ്മാറ്റിൽ എക്സ്പോർട്ട് ചെയ്യണം.
  • മത്സരം ഉണ്ടായിരിക്കുന്നതല്ല.
  • മികച്ച മ‍ൂന്ന് പ‍ൂക്കളങ്ങൾ സ്ക‍ൂളിന്റെ സ്‍ക‍ൂൾ വിക്കി പേജിൽ അപ്‍ലോഡ് ചെയ്യുന്നതാണ്.

പ്രീമെട്രിക് സ്കോളർഷിപ്പ്

അവസാന തിയ്യതി: 2019 ഒക്ടോബർ 15
ആർക്കൊക്കെ അപേക്ഷിക്കാം

1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

യോഗ്യത

മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. (ഒന്നാം ക്ലാസ്സിന് ബാധകമല്ല) വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ.

പുതിയ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ

*വിദ്യാർത്ഥിയുടെ ആധാർ
*വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്ബുക്ക്
  • രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സത്യവാങ്മൂലം

(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)

  • രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സത്യവാങ്മൂലം

(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)

  • മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.

റിന്യൂവൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ

*മുൻവർഷത്തെ ആപ്ലിക്കേഷൻ ഐഡി,പാസ്സ്‌വേർഡ്‌
 *മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.


എങ്ങനെ അപേക്ഷിക്കണം

ഇൻറർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ തൊട്ടടുത്ത അക്ഷയ കേന്ദ്രം/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ/ സ്കൂൾ ലിറ്റിൽ കൈറ്റ്സ് സേവനം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്,ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർ കോപ്പി എന്നിവ സ്കൂളിൽ ഏൽപ്പിക്കണം.


  • ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡറെ സമീപിക്കുക.
പ്രത്യേകം ശ്രദ്ധിക്കണം
*ബാങ്ക് അക്കൗണ്ട് ലൈവ്(ആക്റ്റീവ്) ആണെന്ന് ഉറപ്പ് വരുത്തുക.
*അപേക്ഷയിലുള്ള ഡാറ്റകൾ(ബാങ്ക് അക്കൗണ്ട് നമ്പർ/ആധാർ നമ്പർ/മൊബൈൽ നമ്പർ/പഠിക്കുന്ന ക്ലാസ്സ്/സ്കൂൾ..മുതലായവ) ശരിയാണെന്ന് ഉറപ്പ് വരുത്തുക
*അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന  മൊബൈൽ നമ്പറിലേക്ക് വരുന്ന OTP(വൺ ടൈം പാസ്സ്‌വേർഡ്‌) വഴിയാണ് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യാൻ കഴിയുക.
  • റിന്യൂവൽ അപേക്ഷകർ മുൻവർഷത്തെ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്.

നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു.

നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിട്ടറിവ് പ്രദർശനം നടത്തി. നമ്മ‍ുടെ കൺമുന്നിൽനിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗതകാല ഗൃഹാലങ്കാര സാമഗ്രികൾ, നാട്ടു രുചിയുടെ സ്വാദൂറും വിഭവങ്ങൾ, അന്യമാകുന്ന ഔഷധ, സസ്യങ്ങൾ,തെങ്ങോലയിൽ നിർമ്മിച്ച കളിക്കോപ്പുകൾ, രുചിയുടെ മാന്ത്രികചെപ്പൊളിപ്പിച്ച മധുര മിഠായികൾ തുടങ്ങി പുതിയ തലമുറക്ക് കൗതുകം പകർന്ന ഒട്ടേറെ കഴ്ചകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച നാട്ടറിവ് പ്രദർശനം കൂട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു നൽകി. രാവിലെ 9.30ന് ആരംഭിച്ച പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്ത പ്രദർശനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ചു.

അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്

മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയ‍ും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു

ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 മുതൽ ആരംഭിക്ക‍ുന്ന‍ു.

യ‍ു പി വിഭാഗം കുട്ടികൾക്ക് രാവിലെ പഠന പ്രവർത്തനവും ഉച്ചക്ക്ശേഷം പരീക്ഷയും നടത്തുന്നതാണ്. പരീക്ഷദിവസങ്ങളിൽ സാധാരണപോലെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

സ്വാതന്ത്ര്യദിന ആഘോഷം

സ്വാതന്ത്ര്യദിന ആഘോഷം നാളെ (ആഗസ്റ്റ് 15) രാവിലെ 8.00 മണി മുതൽ

ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു.

കേരളമാകെ തീവ്രമഴയും പ്രളയവും നിലനിൽക്കുന്നതിനാൽ 2019 ആഗസ്റ്റ് 10ന് (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

സൈബർക്രൈം ബോധവൽക്കരണവും അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനവും

ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച് കുട്ടികളുടെ അസയിൻമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മണി മുതൽ അമ്മമാർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുന്നു. വൈകിട്ട് മൂന്ന് മണി മുതൽകരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് പൊതുജനങ്ങൾക്കായി കരുനാഗപ്പള്ളി ഗേൾസ് ഹൈയ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മേതൃത്വത്തിൽ സൈബർ ക്രൈം നമ്മൾ അറിഞ്ഞിരിക്കെണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.

പി ടി എ പൊതുയോഗം ചേർന്നു.

പി ടി എ പ്രസിഡന്റ്
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും തെരഞ്ഞടുത്തു.



പി ടി എ പൊത‍ുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു.

നോട്ടീസ്

കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു


.

ഷോ൪ട്ട് ഫിലിം ചിത്രീകര​ണം പുരോഗമിക്കുന്നു

പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.

മോഡൽ പരീക്ഷ ആരംഭിച്ചു

2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി

പാഠം 2019

(ക‌ുട്ടികള‌ുടെ മികവുത്സവം)

പാഠ്യമേഖല

അക്കാദമിക മികവ‌ുകളുടെ പ്രദർശനം. ഗേൾസ് ടാലന്റ് ലാബ് അക്കാദമിക മികവ‌ുകളുടെ സ്റ്റേജ് അവതരണം കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി ത‌ുടങ്ങിയവയുടെ പ്രദർശനം

പാഠ്യേതര മേഖല

കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റ‌ൂസ്കൂൾ ക്ലബ്ബ‌ുകൾ എന്നിവയുടെ പ്രദർശന സ്റ്റാള‌ുകൾ സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ കുട്ടികള‌ുടെ ഫ‌ുഡ്കോർട്ട് സ്‌ക‌ൂൾ പ്രതിഭകളെ ആദരിക്കൽ കലാസന്ധ്യാ

പിന്തുണമേഖല

പി ടി എ , മാനേജ്മെന്റ് എന്നിവയുടെ പ്രദർശന സ്റ്റാളുകൾ മികവ‌ുകളുടെ പിന്ത‌ുടർച്ച വിദ്യാഭ്യാസ സെമിനാർ പ‌ൂർവ്വ വിദ്യാർത്ഥി സംഗമം പ‍ൂർവ്വ അധ്യാപക സംഗമം പ‌ൂർവ്വ പി ടി എ സംഗമം

സുനാമിസ്മാരകം ശുചിയാക്കി .

നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ‍ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം 2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.


പുസ്തക മേള ആരംഭിച്ചു.

കുട്ടികൾക്കും പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാൻ സൗകര്യം ഉരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ പുസ്തക പ്രദർശനവും വിൽപ്പനയും ആരംഭിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. മേള ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത ഉദ്ഘാടനം .ചെയ്തു. പുസ്തകങ്ങൾക്കു പ്രത്യേക കിഴിവ് ലഭിക്കുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പ്രദർശനവും വിൽപ്പനയും നാളെ ( നവംബർ 29) അവസാനിക്കും.

മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ‌് കുട്ടികൾ നാളെ ബുധനാഴ‌്ച (29.8.2018) മുതൽ സ‌്കൂളുകളിലേക്ക‌്.

മഹാപ്രളയം നമ്മൾ അതിജീവിക്ക‌ും... പ്രളയത്തെ തുടർന്ന‌് സംസ്ഥാനത്തെ ബഹ‌ുഭ‌ൂരിപക്ഷം സ‌്കൂളുകള‌ും ദുരിതബാധിതർക്കുള്ള ക്യാമ്പുകള‌ോ പ്രളയബാധിതമോ ആയിരുന്നു. പ്രളയബാധിത സ‌്കൂളുകളിലും ക്യാമ്പുകളായ സ‌്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുക