അസംപ്ഷൻ യു പി എസ് ബത്തേരി/മലയാളം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്

ജൂൺ 19ന് ക്ലബുദ്ഘാടനത്തോടനുബന്ധിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് മുന്നോടിയായി 2 കുട്ടികളെ വീതം ഓരോ ക്ലാസ്സിൽ നിന്നും അംഗങ്ങളായി തിരഞ്ഞെടുത്തു. അവരുടെ സാന്നിധ്യത്തിൽ ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് നടത്തേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു. തുടർന്ന് വായനാദിനം, വായനാ വർഷ പ്രവർത്തനങ്ങളും ആരംഭിച്ചു. മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരു പുസ്തക പ്രദർശന റാലി സുൽത്താൻ ബത്തേരി നഗരത്തിൽ നടത്തി. മലയാളം ക്ലബിന്റെയും വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും നേതൃത്വത്തിൽ 2 ദിവസങ്ങളിൽ ഭാസ്ക്കരൻ ബത്തേരിയുടെയും ബാബു സാറിന്റെയും നേതൃത്വത്തിൽ ഒരു പ്രഭാഷണം നടത്തി. ഓരോ ക്ലാസ്സിന്റെയും ലൈബ്രറികൾ നവീകരിച്ചു. ലൈബ്രറി ബുക്കുകൾ ക്ലാസ്സിൽ വിതരണം ചെയ്തു. വായിച്ച ബുക്കുകളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കുകയും ചെയ്തു. ആഴ്ചയിലൊരിക്കൽ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായിക്കാനുമുള്ള അവസരങ്ങൾ നൽകി. ജൂലൈ 5 ബഷീർദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സിലും ഒരു വീഡിയോ പ്രദർശനം നടത്തി. എയ്ഞ്ചൽ മരിയ ഒരു കവിതാലാപനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് അന്ന മരിയ ഒരു പ്രഭാഷണം നടത്തി. തുടർന്ന് ദിവസങ്ങളിൽ ബഷീർ കൃതികൾ ക്ലാസ്സുകളിൽ പാരായണം നടത്തി.