ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:170975.gif പ്രമാണം:170976.GIF

ദൗത്യം

ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഹരിത വിദ്യാലയം ​എന്ന തലത്തിലേക്ക് ഉയർത്തുക

മുദ്രാവാക്യം

നമ്മുടെ പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വം

സന്ദേശം

ഭൂമി നമുക്ക് പൈതൃകമായി ലഭിച്ചതല്ല. നമ്മുടെ കുട്ടികളിൽ നിന്നും കടം എടുത്തതാണ്

2018-19 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

2018 ജ‌ൂൺ 19 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ക്ലാസ്സിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു CHART തയ്യാറാക്കൽ , വായുമലിനീകരണവുമായി ബന്ധപ്പെടുത്തി ഒരു ഫിലിം ഷോ നടത്തി. ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ഏറ്റുപാടി. ശ്രീ ഹാഷിംകുട്ടി പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു നൽകി.

2018 ജൂലൈ:28 -പ്രകൃതി സംരക്ഷണ ദിനം

ക്ലബ്ബിലെ കൂട്ടുകാർ എക്സിബിഷൻ സംഘടിപ്പിച്ചു . പ്ലാസ്റ്റിക് വിമുക്ത എക്സിബിഷൻ ആയിരുന്നു .കുട്ടികൾക്കു കിട്ടിയ തുണി ഉപയോഗിച്ചു അവർ തുണിസഞ്ചി തൈപ്പിച്ചുകൊണ്ട് വന്നത് എക്സിബിഷനിൽ വളരെ ശ്രദ്ദേയമായി.എക്സിബിഷൻ മറ്റു കുട്ടികളക്ക് കാണുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിലെ കുട്ടികൾ തന്നെ ഓരോ ക്ലാസ്സിലും കയറി പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവത്കരണം നടത്തി.

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി കൂമ്പാറ സ്കൂൾ

വയലേലകളിലൊക്കെയും സ്വർണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്‌ത്തുൽസവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീൻമേശയിൽ വിഭവങ്ങൾക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു. ഫാത്തിമാബി ഹൈസ്കൂൾ ചിങ്ങം-1 കർഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേർന്ന് നട്ടു. സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകർമ്മം ഹെഡ് മാസ്റ്റർ നിയാസ് ചോല നിർഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇക്കോ ക്ലബ്‌ കണ്വീനറായ ശ്രീമതി ഗീത മനക്കൽ , മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേർന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.


സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം

കൃഷിയെ പ്രാണനായും ജീവിതോപാധിയായും കരുതിയിരുന്ന ഒരു തലമുറ ഇവിടെ നിലനിന്നിരുന്നു. മണ്ണിനേയും മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന അവർക്ക് കൃഷി ഒരു വരുമാന മാർഗ്ഗം മാത്രമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് കൂമ്പാറ ഫാത്തിമാബി ഹൈസ്കൂളിലെ കുട്ടികൾ പലതരം കാർഷി‍ക പ്രവർത്താനങ്ങളിലൂടെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒരുക്കാൻ ശ്രമിക്കുന്നത്. മണ്ണിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. അതിനായി അവർ വാഴകൃഷി, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, ടെറസ് കൃഷി എന്നിങ്ങനെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒതുക്കാൻ ശ്രമിച്ചു വരുന്നു. പരിസ്ഥിതി അതിന്റെ മനോഹാരിതയിൽ സംരക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് നല്കുന്നത്.

ജൈവവൈവിദ്യ പാർക്ക്

സ്ക്കൂൾ ഇന്റർനാഷണൽ ലെവലിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 2014 - 15 പല നവീകരണ പ്രവർത്തനങ്ങളും നടത്തിയതിനൊപ്പം സ്കൂളിന്റെ മുൻവശത്ത് സുന്ദരമായ പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഏകദേശം 50ഇനങ്ങളിൽ പെട്ട ചെടികൾ ഇതിലുണ്ട്. ഫലവൃക്ഷങ്ങൾ, പൂചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ മാത്രമല്ല ഒരു കുഞ്ഞു തടാകത്തിൽ അലങ്കാര മത്സ്യത്തേയും ഇവിടെ സംരക്ഷിച്ചു പോരുന്നു. പൂന്തോട്ടത്തിൽ ദിവസേന എത്തിച്ചേരുന്ന കുഞ്ഞു പക്ഷികളും പൂമ്പാറ്റകളും തേനീച്ചകളും മറ്റും കണ്ണിനും മനസ്സിനും വളരെ സന്തോഷം പകരുന്നു. ഇതിനോടൊപ്പം സ്ക്കൂളിന്റെ പിറക് വശത്തായ് സർക്കാറിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പാർക്ക് നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം താഴെ പറയുന്നവയാണ് ജൈവ വൈവിദ്യമെന്നാൽ എന്ത്, എന്തിന്, എങ്ങനെ എന്ന് കുട്ടികളടങ്ങുന്ന സമൂഹത്തെ ബോധവത്കരിക്കുക വളരെ പരിമിതമായ സ്ഥലത്ത് വിവിധയിനം പക്ഷിലദാധികളെയും ജീവികളേയും ഒരുമിച്ച് താമസിപ്പിക്കാമെന്നതിന് മാതൃകയാക്കുക പരിമിതമായ സ്ഥലത്ത് ഒരു പാർക്ക് നിർമിക്കുമ്പോൾ ഉപയോഗിക്കാവുന്ന, താഴെ പറയുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുക

  • മൾച്ചിംഗ് (പുതയിടുക)
  • വെർട്ടിക്കൽ ഗാർഡൻ
  • ടവർ ഗാർഡൻ
  • അപ് സൈക്ക്ലിംഗ് ഓഫ് പ്ലാസ്റ്റിക്
  • ഫേർട്ടിഗേഷൻ
  • വിവിധയിനം തുള്ളിനന
  • ഹാഗിംഗ് ഗാർഡൻ

പാർക്കിന്റെ ഭാഗമായ് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനും അവക്ക് വംശവർദ്ധനവിന് സഹായിക്കുന്നതിനുമായിട്ടള്ള ഒരു ബട്ടർഫ്ലൈ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്. ഇത് പൂമ്പാറ്റകളെയും തേനീച്ചകളേയും പോലുള്ള ജീവികൾ മാനവരാശിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.കുട്ടികളടങ്ങുന്ന സമൂഹത്തിന് ഈ വക പ്രവർത്തനങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യവുമുണ്ട്.ബട്ടർഫ്ലൈ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള ബട്ടർഫ്ലൈ പഡ്ലിംഗ് പോഡ് അതിനു ചുറ്റും സ്ഥാപിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഇല്ലിവേലി എന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായിരിക്കും

ജൈവ വൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പഠനപ്രവർത്തനങ്ങൾ

ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ ജൈവവൈവിദ്യ പാർക്കിനോടനുബന്ധിച്ചുള്ള പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നു. ഇതുവഴി മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ജൈവവൈവിദ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ജൈവ വൈവിദ്യ ആൽബം നിർമ്മിക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ഭാവിയിൽ റഫറൻസിനായി ഉപയോഗിക്കാവുന്നതാണ്

സമൂഹത്തിനുള്ള പങ്ക്

സ്ക്കൂൾ മാനേജ്മെന്റ് ഇത‌ിനു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ആവശ്യപ്പെടുന്നതിനനുസരിച്ച് ചെയ്തു തരുന്നുണ്ട്
പി ടി എ അംഗങ്ങൾ ഇതിനു വേണ്ട എല്ലാ പ്രോത്സാഹനവും നൽകുന്നു
അധ്യാപകർ

മീൻ വളർത്തൽ

ഹരിത സേന ക്ലബ്ബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വിവിധയിനം മത്സ്യങ്ങളെ സംരക്ഷിച്ചുപോരുന്നു.ജൈവവൈവിധ്യ ഉദ്യാനത്തിലെ ഒരു ഭാഗത്തായി പ്രത്യേകം സജ്ജമാക്കിയ മീൻ കുളത്തിലാണ് മീൻകുഞ്ഞുങ്ങളെ സംരക്ഷിച്ചു പോരുന്നത്.മീൻ വളർത്തലിന്റെ ബാലപാഠങ്ങൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയുടെ സാധ്യതകൾ പരിചയപ്പെടുത്തുക, മത്സ്യകൃഷിയിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പരിചയപ്പെടുക, മത്സ്യകൃഷി യിലേക്ക് യുവതലമുറയെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൂടിയാണ് സ്കൂൾ ഹരിതസേന പ്രവർത്തകരുടെ മേൽനോട്ടത്തിൽ മീൻ വളർത്തൽ നടന്നുവരുന്നത്.

സ്മൃതി മരം

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതവിദ്യാലയം പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്മൃതി മരം. തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായി വൃക്ഷത്തൈകൾ നട്ടു കൊണ്ട് സ്മൃതി മധുരം ഒരുക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമക്കായി ഒരുക്കിയ ഈ പദ്ധതിയിൽ വളരെ മികച്ച രീതിയിൽ ആണ് ആണ് നാട്ടുകാർ പങ്കാളികളായത് .ഹരിത സേന പ്രവർത്തകർ പദ്ധതിയിലെ അംഗങ്ങൾ ആയവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും പദ്ധതി ഏത് രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.

വീട്ടുവൈദ്യം - പ്രസിദ്ധീകരണം

പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികളെക്കുറിച്ചും നാടൻ മരുന്നുകൾ കുറിച്ചും ചുമ പഠനം നടത്തുകയും ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് വീട്ടു വൈദ്യം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതോടൊപ്പംതന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ലഭ്യമായ വിവരങ്ങളെ ഡിജിറ്റലൈസ് ചെയ്തു സ്കൂൾ വിക്കിയിൽ നാടോടി വിജ്ഞാനകോശം എന്ന പേജിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. നമ്മുടെ പോയ തലമുറയുടെ കാലഘട്ടത്തിൽ ഇതിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികൾ കൾ അന്യം നിന്ന് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് വീട്ടു വൈദ്യം എന്ന പ്രസിദ്ധീകരണം തയ്യാറാക്കിയത്..

മട്ടുപ്പാവ് കൃഷി

സ്ഥലസൗകര്യം കുറഞ്ഞവർക്കായും നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും വേണ്ടി നടപ്പിലാക്കിയ പുതിയ പ്രത്യേക പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. പെൺകുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സിന്റെ ടെറസിന് മുകളിൽ ഒഴിഞ്ഞ സ്ഥലത്ത് ചട്ടികളിൽ ആയി തക്കാളി പച്ചമുളക് വഴുതന വെണ്ട തുടങ്ങിയവയാണ് വളർത്തിയെടുക്കുന്നത് മട്ടുപ്പാവിലെ കൃഷി മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........ മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ്

നാട്ടറിവ് നാടൻ ഔഷധസസ്യങ്ങളുടെ ഡാറ്റാബാങ്ക്

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു. ഇത്തരത്തിൽ നമുക്ക് ചുറ്റും കാണപ്പെടുന്ന വിവിധ ഇനം ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഉള്ള വിവരങ്ങളും അവയുടെ ഉപയോഗവും അടങ്ങിയ പ്രസിദ്ധീകരണമാണ് നാട്ടറിവ്

കർഷകനുമായുള്ള അഭിമുഖം

ജൈവകൃഷിയിൽ അനുഭവ സമ്പന്നരായ പ്രദേശത്തെ തലമുതിർന്ന കർഷകരുമായി സംവദിക്കുന്നതിനുള്ള അവസരം നൽകുന്നതിനായി കർഷകരുമായി അഭിമുഖം സംഘടിപ്പിച്ചു. മാപ്രയിൽ അവുത കുട്ടി ചേട്ടൻ, അസൈൻ ഊരാളി, വിൻസെൻറ് എന്നീ കർഷകരുമായാണ് അഭിമുഖം സംഘടിപ്പിച്ചത്. കർഷകർ സ്കൂൾ ക്യാമ്പസിലെ ജൈവ പച്ചക്കറി കൃഷി തോട്ടം സന്ദർശിക്കുകയും വിളകൾ എങ്ങനെ പരിപാലിക്കാം ഏതെല്ലാം കാലയളവിൽ എങ്ങനെ വളം ചേർക്കണം എന്നീ കാര്യങ്ങളെക്കുറിച്ചും ജൈവ കീടനാശിനിയായി ആയ വെളുത്തുള്ളി കഷായം ഹായ് എങ്ങനെ തയ്യാർ ചെയ്യാം എന്നും എന്നും വിശദീകരിച്ച് നൽകി. അതോടൊപ്പം തന്നെ മാപ്രയിൽ അവുത കുട്ടി ചേട്ടൻ നാടൻ ചെടികളുടെ ഔഷധ പ്രാധാന്യം വിശദീകരിച്ച് നൽകുകയും ചെയ്തു

മറ്റു പ്രവർത്തനങ്ങൾ

  • എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
  • പച്ചക്കറി തൈ വിതരണം
  • കൂമ്പാറ ഭഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
  • ബോധവൽക്കരണ ക്ലാസ്സ്
  • മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
  • കൃഷി വകുപ്പിന്റെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ‍ വിതരണം
  • Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി