ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 30 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ
വിലാസം
പരുത്തിപ്പാറ

ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ, മുട്ടട പി ഒ
,
695025
സ്ഥാപിതം13 - മെയ് - 1916
വിവരങ്ങൾ
ഫോൺ9895151507
ഇമെയിൽholycrosslpspapa@gmail.com
കോഡുകൾ
സ്കൂൾ കോഡ്43312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅയോണ ഗ്രേസ് പാരീസ്
അവസാനം തിരുത്തിയത്
30-08-201943312




ചരിത്രം

തിരുവനന്തപുരം നഗരത്തിൽ മുട്ടട ഹോളിക്രോസ ദേവാലയത്തിന്റെ തിരുമുമ്പിലാണ് ഹോളിക്രോസ് എൽ. പി. എസ്. സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യം തിരുമേനിയുടെ അധീനതയിലുള്ള തിരുവനന്തപുരം ആർ. സി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

                                 പുരാതന സംസ്ക്കാരം നിലനിർത്തുന്ന ഈ സ്കൂൾ 99 വർഷങ്ങൾക്കു മുൻപ് 1916ൽ കറ്റച്ചക്കോണം, കുറവൻകോണം, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം, മുക്കോല മുതലായ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂളായി എയ്ഡഡ് എൽ. പി. സ്കൂൾ നാലാഞ്ചിറ എന്ന പേരിൽ പരുത്തിപ്പാറ ജംഗ്ഷനിൽ സ്ഥാപിതമായി ശ്രീ. വേലുപ്പിള്ള സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഒരു കുടിപ്പള്ളിക്കൂടമായി ഓലഷെഡ്ഡിൽ തുടങ്ങിയ സ്കൂൾ പ്രഗത്ഭരായ പല ഉന്നത വ്യക്തികളുടെയും ആദ്യപാഠശാല ഈ വിദ്യാലയമായിരുന്നു എന്നത് അഭിമാനിക്കത്തക്ക വസ്തുതയാണ്. പ്രശസ്ത സിനിമ നടൻ സത്യൻ ഈ വിദ്യാലയത്തിൽ അധ്യാപനം നടത്തിയ വ്യക്തിയാണ്. മികച്ച ശിക്ഷണം നേടി ഇവിടെ പഠിച്ചവർ ഇന്നും രാഷ്ട്രീയ - സാമൂഹ്യ - സാംസ്ക്കാരിക മേഖലകളിൽ പ്രശസ്തമായ സേവനം അനുഷ്ഠിക്കുന്നുണ്ട്.
                                                            

യൂറോപ്യൻ വൈദീകർ മുട്ടട ഇടവകയിൽ സേവനം അനുഷ്ഠിച്ച കാലഘട്ടത്തിൽ 1940 നോടടുപ്പിച്ച് പരുത്തിപ്പാറ ജംഗ്ഷനിലെ സ്കൂൾ കെട്ടിടം പൊളിഞ്ഞ അവസരത്തിൽ ഈ നാട്ടിലെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്നത്തെ വികാരിയും ലോക്കൽ മാനേജറുമായിരുന്ന ബൽജിയം പുരോഹിതനായ ഫാ. ഇരണിയൂസ് ആണ് അന്നത്തെ ചിലവായ 8000 രൂപയ്ക്ക് സ്കൂൾ പണിതത്. ആ വിദ്യാലയം ഹോളിക്രോസ് ദേവാലയത്തിനോട് ചേർന്ന ഒരു കെട്ടിടത്തിലേക്ക് സൗകര്യാർത്ഥം മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിയത് അന്നത്തെ എ. ഇ . ഒ. ആയിരുന്ന ക്വീൻലാസ് മദാമ്മ ആയിരുന്നു. അതിനുശേഷം എൽ. പി. എസ്. നാലാഞ്ചിറ എന്ന പേര് മാറ്റി ഹോളിക്രോസ് എൽ. പി. എസ്. പരുത്തിപ്പാറ എന്ന് നൽകുകയുണ്ടായി.

                                                           1969ൽ ദിവ്യരക്ഷക സഭ ഇടവകയിൽ ചാർജ്ജ് എടുത്തപ്പോൾ ആദ്യത്തെ വികാരിയും ലോക്കൽ മാനേജറും റവ. ഫാ. വർഗീസ് കോച്ചേരി ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക ക്ലബ്
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5361224,76.9425666 | zoom=12 }}