ബീച്ച് എൽ പി എസ് പുന്നപ്ര
ബീച്ച് എൽ പി എസ് പുന്നപ്ര | |
---|---|
വിലാസം | |
punnapra punnapra. p.o, alappuzha , 688004 | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04772287951 |
ഇമെയിൽ | beachlpspunnapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35222 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീനാമണി. വി |
അവസാനം തിരുത്തിയത് | |
23-07-2019 | Pradeepan |
= ചരിത്രം
ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നൽകിയത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിലായി പതിമൂന്ന് ക്ലാസ് മുറികളുണ്ട്.അഞ്ച് ശുചിമുറികളുണ്ട്.കുടിവെള്ളത്തിനായി പന്ത്രണ്ട് ജലവിതരണക്കുഴലുകളും ആർ.ഒ.പ്ലാന്റുകളുമുണ്ട്.കമ്പ്യൂട്ടർ പഠനത്തിനായി മാത്രം ഒരു മുറി മാറ്റി വെച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡി.അഖിലാനന്ദൻ(ബീച്ച്.എൽ.പി.സ്കൂൾ മാനേജർ)
- ഡി.ഉണ്ണിക്കൃഷ്ണൻ(പ്രിൻസിപ്പാൾ,യു.കെ.ഡി.വിദ്യാലയം)
- ഡോ.അശ്വതി(ആയുർവേദ ഡോക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}