എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 1 പ്രവേശനോൽസവം
ഈശ്വരപ്രാർത്ഥനയോടുകൂടി 2018 അധ്യായന വർഷത്തിലെ പ്രവേശനോൽസവം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ നേത്യത്വത്തിൽ ആരംഭിച്ച യോഗത്തിൽ ബഹു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി.ഒ.ചുമ്മാർ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. മാനേജർ പ്രവ്രാജിക തപപ്രാണാ മാതാജി പ്രസ്തുതചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി.വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു. വിദ്യാലയ വികസന സമിതി തയ്യാറാക്കിയ സംഭാവന കൂപ്പൺ പി. ടി. എ പ്രസിഡണ്ട് വിദ്യാലയ വികസന സമിതി ചെയർമാൻ ശ്രീമതി ഷൈലജ ശ്രീനിവാസനു നൽകി ഉദ്ഘാടനം ചെയ്തു. U S S സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷബീർ ശുചിത്വം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നാടൻപാട്ടു കലാകാരൻ മുരളി അടാട്ട്, പി. ടി. എ വൈസ് പ്രസിണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ദേവിക ആർ മേനോൻ കവിത ആലപിച്ചു. യോഗത്തിനുശേഷം "സ്വഭാവരൂപീകരണത്തിൽ രക്ഷിതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ സിന്ധുടീച്ചർ ബോധവൽക്കരണക്ലാസ്സെടുത്തു.
ആരോഗ്യ വകുപ്പിൻെ്റ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. പേന, പെൻസിൽ, കട്ടർ, എന്നിവയടങ്ങുന്ന കിറ്റ് നവാഗതർക്ക് വിതരണം ചെയ്തു. ഉച്ചഭക്ഷണ ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.