പി പി എം എച്ച് എസ് എസ് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18083ppmhss (സംവാദം | സംഭാവനകൾ) (k)

കൊട്ടുക്കരയുടെ തലച്ചോർ - "കൈറ്റ്സ് കോർണർ"

       ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ കുട്ടികൾ പരിചയപ്പെടുന്നതും പങ്കു വക്കുന്നതും ഇവിടെയാണ്. സ്കൂളിലെ ഒഴിവു സമയങ്ങളിൽ കുട്ടികൾ ഇവിടെ ഒത്തുകൂടി സാങ്കേതിക മേഖലയിലെ പുതിയ വികാസങ്ങൾ, സാധ്യതകൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളും, പുതിയ കണ്ടത്തലുകളും, സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഷയങ്ങളിലെ സംശയ നിവാരണങ്ങളും നടത്തുന്നു. ഉബുണ്ടു ഇൻസ്റ്റാളേഷൺ ഹെല്പ് ഡെസ്ക് , റോബോട്ടിക് പരീക്ഷണങ്ങൾ, ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളിലെ പ്രശ്നങ്ങൾ തീർക്കുന്നതിനുള്ള ഹെല്പ് ഡെസ്ക് എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു 
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

മാറ്റങ്ങൾ തൊട്ടറിയാൻ-" ഐ ടി മ്യൂസിയം"

        വിവര സാങ്കേതിക വിദ്യയുടെയും വളർച്ചയുടെയും വികാസത്തിന്റെയും നാൾ വഴികൾ കുട്ടികൾ പരിചയപ്പെടുന്നത് ഇവിടെ നിന്നാണ്. എനിയാക്ക് മുതൽ അത്യാധുനിക കംപ്യൂട്ടറുകൾ വരെയുള്ള വിവിധ ഘട്ടങ്ങളിലേക്ക് കുട്ടികളെ കൂട്ടി കൊണ്ട് പോകാൻ പര്യാപതമായ മ്യൂസിയം നിർമിച്ചു   
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

സാങ്കേതികതയുടെ ആതുരാലയം-"ഐ ടി ക്യാഷ്വാലിറ്റി"

       അയ്യായിരത്തോളം കുട്ടികളുള്ള ഞങ്ങളുടെ വിദ്യാലയത്തിലെ 150 ൽ പരം വരുന്ന കംപ്യൂട്ടറുകളുടെയും ക്ലാസ് റൂമുകളിലെ ഹൈടെക് ഉപകരണങ്ങളുടെയും സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് സദാ സന്നദ്ധരാണ് ഈ ക്യാഷ്വാലിറ്റി. കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ചേർന്നാണ് ക്യാമ്പസ്സിൽ ഈ പ്രവർത്തനം നടത്തുന്നത്. സ്കൂളിലെ കംപ്യൂട്ടറുകളുടെ ഹാർഡ്‌വെയർ , സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാൻ ഒരു പരിധി വരെ ഇത് സഹായകമാവുന്നു.
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്