ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ലിറ്റിൽകൈറ്റ്സ്
-ലിറ്റിൽകൈറ്റ്സ് | |
---|---|
യൂണിറ്റ് നമ്പർ | LK/2018/ |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ലീഡർ | പേര് ചേർക്കുക |
ഡെപ്യൂട്ടി ലീഡർ | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പേര് ചേർക്കുക |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പേര് ചേർക്കുക |
അവസാനം തിരുത്തിയത് | |
10-02-2019 | Parazak |
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽവിദ്യാഭ്യാസരംഗത്ത് പേരു പോലെ അതിരുകളില്ലാതെ പാറിപ്പറക്കുന്ന സ്‌കൂൾ ഐ റ്റി ക്ലബ്ബ്. സ്‌കൂൾവിദ്യാഭ്യാസ കാലത്ത് നിർണ്ണായകമായ രണ്ട് വർഷംകൊണ്ട് വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സംവിധാനങ്ങളെപ്പറ്റി പഠിക്കാനും, സ്വായത്തമാക്കാനും ഇവർക്ക് കഴിയുന്നു. പൊതു വിദ്യഭ്യാസ രംഗത്തെ ശാക്‌തീകരണത്തോടനുബന്ധിച്ച്, ഡിജിറ്റൽ തരംഗമായിട്ടാണ് കൈറ്റിന്റെ മേൽനോട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗ്ഗാത്‌മകമായും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക്പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്ന് പോകാനുള്ള അവസരം ലഭിക്കുന്നു. ഗ്രാഫിക്സ് &ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്ങ്, പൈത്തൺ പ്രോഗ്രാമിങ്ങ്മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഇലക്‌ട്രോണിക്സ്ഹാർഡ്‌വെയർ, മലയാളം കംമ്പ്യൂട്ടിങ്ങ്, ഡെസ്‍ക്ടോപ്പ് പബ്ലിഷിങ്ങ്ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ്‍ജില്ല, ജില്ല, സംസ്ഥാനതലപരിശീലനങ്ങളും ലഭിക്കുന്നു.
2018 -19 അധ്യയന വർഷത്തിൽ സ‌്‌കൂൾ തല ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ,21 /07/2018 ന് നിലമ്പൂർ ഉപജില്ലാമാസ്‌റ്റർ ട്രെയിനർ ശ്രീ. ജേക്കബ് സത്യൻ സർ ഒൗദ്യോഗികമായിതുടക്കം കുറിച്ചു. തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. ഹൗലത്ത്,ഷൈനിമോൾ കല്ലാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആഴ്‌ചയിൽ ഒരു ദിവസം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. കൈറ്റ് ലഭ്യമാക്കിയ ഹാർഡ് വെയർ ഉപകരണങ്ങൾ, പ്രവർത്തന മൊഡ്യുൾഎന്നിവ ഇതിനായി പ്രയോജനപ്പെടുത്തുന്നു കുടാതെ എടക്കര ഹൈസ്‌കൂളിൽ വെച്ച് നടന്ന സബ്ജില്ലാ തല ക്യാമ്പുകളിലും പങ്കെടുക്കാൻനമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമുണ്ടായി.
മെമ്പർമാർക്കുള്ള ബാഡ്‌ജ്, പരിശീലന ഡയറി എന്നിവ ബഹുമാനപ്പെട്ട ഹെഡ്‌മാസ്റ്റർ വിതരണംചെയ്തു. അധ്യാപക ദിനത്തിൽ എല്ലാ അധ്യാപകർക്കും കൈറ്റ് മെമ്പർമാർ തയ്യാറാക്കി വിതരണം ചെയ്‌ത അധ്യാപക ദിന ആശംസ കാർഡ് കൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് വർണ്ണചാരുതയേകുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദിനാചരണങ്ങൾ, സ്‌കൂൾതല ആഘോഷങ്ങൾ, മലയാളത്തിളക്കം, ശ്രദ്ധ, സുരീലീ ഹിന്ദി മുതലായ പരിശീലനപ്രവർത്തനങ്ങളുടേയും ദൃശ്യാവിഷ്‌ക്കാരം നടത്തുന്നത് സ്‌കൂളിലെ ലിറ്റിൽ കൈറ്റസ് മെമ്പർമാരാണ്.
ഇത്തരം പരിശീലന പരിപാടികളിലൂടെ നൂതനസാങ്കേതിക വിദ്യാലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താനുംഈ മേഖലയിൽ വൈദഗ്ധ്യവും, അഭിരുചിയുമുള്ള ഒരു പുത്തൻ തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ കഴിയുന്നു. ഡിജിറ്റൽ മാഗസിൻ 2019 [[:48046-MLP-CKHS-VARNATHOOVAL.pdf]