സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/ലിറ്റിൽകൈറ്റ്സ്
2017-18 അധ്യയന വർഷത്തിൽ സ്‌കൂളിൽ "ലിറ്റിൽ കൈറ്റ്‌സ്" പ്രവർത്തനം ആരംഭിച്ചു.അധ്യാപകരായ ജിൻഷ,ജെൻസി എന്നിവരുടെ നേതൃത്ത്വത്തിൽ 40 കുട്ടികളാണ് അംഗങ്ങളായത്.എല്ലാ ബുധനാഴ്‌ച്ചകളിലും രാവിലെ 9 മണിക്ക് ക്ളാസുകൾ നടക്കുന്നു.ഗ്രാഫിക്‌സ് & അനിമേഷൻ,മലയാളം കംപ്യൂട്ടിംഗ് & ഇന്റെർനെറ്റ്,സ്‌ക്രാച്ച്,പൈത്തൺ&ഇലക്‌ട്രോണിക്‌സ്,റോബോട്ടിക്‌സ്,ഹാർഡ്‌വെയർ എന്നിവയിലാണ് പരിശീലനം നൽകി വരുന്നത്.കുട്ടികൾ ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തത് ഇതിന്റെ വലിയ ഒരു വിജയം ആയി കണക്കാക്കുന്നു.