വിജയമാതാ കോൺവെന്റ്, ചിറ്റൂർ/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
01:15, 1 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravi (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം-ചിറ്റൂര്‍)

ചിറ്റൂര്‍. പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്താണ് ചിറ്റൂര്‍ എന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.3ബ്ലോക്കുകളും 16 പഞ്ചായത്തുകളും ഉള്‍പ്പെട്ട മുനിസിപ്പാലിറ്റിയാണ് ചിറ്റൂര്‍.ചിറ്റൂര്‍ താലൂക്കിന് 1200 ചതുരശ്ര കിലോമ്മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയുടെ വിസ്തീര്‍ണം 14.71 കിലോമ്മീറ്ററാണ്.ചരിത്രഗാഥകളുറങ്ങുന്ന പാലക്കാടന്‍ ചുരത്തിലെ ഈ കൊച്ചുപ്രദേശം കേരളത്തിന്റെ പ്രധാന നെല്ലറയാണ്.മലബാര്‍പ്രവിശ്യയുടെ അതിരുകള്‍ക്കുള്ളില്‍ കേരള സംസ്ഥാനപ്പിറവി വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.പാലക്കാടു രാജാവ് കൊച്ചിരാജാവിന് സമ്മാനമായി നല്‍കിയ പ്രദേശമാണ്‍ ചിറ്റൂര്‍ എന്നു പറയപ്പെടുന്നു.