ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ലിറ്റിൽകൈറ്റ്സ്

41029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41029
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയാബെൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കോമളവല്ലി
അവസാനം തിരുത്തിയത്
30-01-2019Sreejithkoiloth

യൂണിറ്റ്തല ക്യാമ്പ് 2018

4/08/2018 ശനിയാഴ്ച്ചരാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിച്ചു.10 മണിക്ക് ബഹുമാനപ്പെട്ട ഹെ‍‍ഡ്മിസ്ട്രസ് ഷീബ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ എ.ഡി. അനിൽകുമാർ സർ ആശംസകൾ നേർന്നു. കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂ ളിലെ അധ്യാപകനായ രാജു സർ ആണ് ക്ളാസ് നയിച്ചത്.വീഡിയോ എഡിറ്റിംഗിനെ കുറിച്ചായിരുന്നു ആദ്യത്തെ ക്ളാസ്. വീഡിയോ ക്ളിപ്പിൽ നിന്ന് വീഡിയോ എഡിറ്റ് ചെയ്യാനും ട്രാൻസിഷൻ ഇഫക്റ്റ് നൽകാനും ടൈറ്റിൽ ഉൾപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ചെയ്തു.ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്കൂ ളിൽ വച്ച് തന്നെ പാകപ്പെടുത്തിയ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്.

ഉച്ചയ്ക്ക് ശേഷം ‌‌കൃത്യം 1.50 ന് ക്ളാസ് പുനരാരംഭിച്ചു.ഒഡാസിറ്റി ഉപയോഗിച്ച് ശബ്ദം റിക്കോർഡ് ചെയ്യാനും വീഡിയോയിൽ ശബ്ദം ഉൾപ്പെടുത്താനും കുട്ടികൾ പരിചയപ്പെട്ടു.കുട്ടികൾ റ്റുപി റ്റു ഡെസ്കിൽ തയ്യാറാക്കി വച്ചിരുന്ന വിമാനം പറത്തുന്ന വീഡിയോയിൽ രാജു സർ കൊണ്ടുവന്ന ശബ്ദം ഉൾപ്പെടുത്തിയത് വളരെ രസകരമായിരുന്നു.പിന്നീട് സ്വാലിഹത്ത് പാടിയ പാട്ട് റെക്കോർഡ് ചെയ്ത് എല്ലാ സിസ്റ്റത്തിലും ഷെയർ ചെയ്ത് കുട്ടികളെല്ലാം വീഡിയോ എഡിറ്റ് ചെയ്തു. ഇങ്ക്സ്കേപ്പിൽ ഒരു ആനയുടെ പടം വരച്ച് കാണിച്ച് കൊടുത്തുകൊണ്ടാണ് സർ ക്ളാസ് അവസനിപ്പിച്ചത്.കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടിയാണ് ക്യാമ്പിൽ പങ്കെടുത്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജയാബെൻ ടീച്ചറും കോമളവല്ലി ടീച്ചറും എല്ലാ സഹായങ്ങൾക്കും ഒപ്പമുണ്ടായിരുന്നു

പിന്നീട് നടന്ന സമാപന ചടങ്ങിൽ രക്ഷകർത്താക്കളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ റിയാസ് ക്യാമ്പിനെ കുറിച്ചുള്ള അനുഭവം പങ്കുവച്ചു.കോമളവല്ലി ടീച്ചർ നന്ദി പറ‍‍ഞ്ഞു.കൃത്യം 4.30 തിന് ക്യാമ്പ് അവസാനിച്ചു.

അധ്യാപക ദിനാഘോഷം 2018

 

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019