ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് 2019-22
2019 ഡിസംബറിൽ കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടത്തിയ പ്രിലിമിനറി ക്യാമ്പിലൂടെയാണ് 2019-22 വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2020 ജനുവരി,ഫെബ്രുവരി മാസങ്ങളിൽ സ്കൂളിൽ വച്ച് ക്ലാസ്സുകൾ നടന്നു. ഗൂഗിൾ ക്ലാസ്റൂമിൽ പ്രവേശിക്കുന്നതിനും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും മറ്റ് കുട്ടികൾക്ക് നിർദ്ദേശം നൽകി.കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
ലിറ്റിൽകൈറ്റ്സ് 2019-21
കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടത്തിയ പ്രിലിമിനറി ക്യാമ്പിലൂടെയാണ് 2019-20 വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.എല്ലാ ബുധനാഴ്ചകളിലുമുള്ള ക്ലാസുകളിൽ ആനിമേഷൻ,ഗ്രാഫിക്സ്,മലയാളം കമ്പ്യൂട്ടിങ്,ഇന്റർനെറ്റ്,സ്ക്രാച്ച്,മൊബൈൽ ആപ്പ്,പൈത്തൺ,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ഹാർഡ് വെയർ എന്നിവയുടെ പരിശീലനമാണ് നടന്നത്.സ്കൂൾ തല ക്യാമ്പ് 2019 ഒക്ടോബർ 5ാം തീയതി നടന്നു.അതിൽ നിന്നും തെരെഞ്ഞെടുത്ത ആറ് കുട്ടികൾ നവംബർ 30 ഡിസംബർ 1 തീയതികളിൽ നടന്ന സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.ജില്ലാ ക്യാമ്പിലേക്ക് ആദിത്യാസുനിൽ എന്ന കുട്ടിയെ തെരെഞ്ഞെടുക്കുകയുണ്ടായി.
41029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41029 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജയാബെൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കോമളവല്ലി |
അവസാനം തിരുത്തിയത് | |
09-04-2024 | Shobha009 |
യൂണിറ്റ്തല ക്യാമ്പ് 2018
-
യൂണിറ്റ്തല ക്യാമ്പ്, ഓഗസ്റ്റ് 4, 2018
-
യൂണിറ്റ്തല ക്യാമ്പ്, ഓഗസ്റ്റ് 4, 2018
-
യൂണിറ്റ്തല ക്യാമ്പ്, ഓഗസ്റ്റ് 4, 2018
4/08/2018 ശനിയാഴ്ച്ചരാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിച്ചു.10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ എ.ഡി. അനിൽകുമാർ സർ ആശംസകൾ നേർന്നു. കോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂ ളിലെ അധ്യാപകനായ രാജു സർ ആണ് ക്ളാസ് നയിച്ചത്.വീഡിയോ എഡിറ്റിംഗിനെ കുറിച്ചായിരുന്നു ആദ്യത്തെ ക്ളാസ്. വീഡിയോ ക്ളിപ്പിൽ നിന്ന് വീഡിയോ എഡിറ്റ് ചെയ്യാനും ട്രാൻസിഷൻ ഇഫക്റ്റ് നൽകാനും ടൈറ്റിൽ ഉൾപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ ചെയ്തു.ഉച്ചയ്ക്ക് 1 മണിയ്ക്ക് സ്കൂ ളിൽ വച്ച് തന്നെ പാകപ്പെടുത്തിയ ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്.
ഉച്ചയ്ക്ക് ശേഷം കൃത്യം 1.50 ന് ക്ളാസ് പുനരാരംഭിച്ചു.ഒഡാസിറ്റി ഉപയോഗിച്ച് ശബ്ദം റിക്കോർഡ് ചെയ്യാനും വീഡിയോയിൽ ശബ്ദം ഉൾപ്പെടുത്താനും കുട്ടികൾ പരിചയപ്പെട്ടു.കുട്ടികൾ റ്റുപി റ്റു ഡെസ്കിൽ തയ്യാറാക്കി വച്ചിരുന്ന വിമാനം പറത്തുന്ന വീഡിയോയിൽ രാജു സർ കൊണ്ടുവന്ന ശബ്ദം ഉൾപ്പെടുത്തിയത് വളരെ രസകരമായിരുന്നു.പിന്നീട് സ്വാലിഹത്ത് പാടിയ പാട്ട് റെക്കോർഡ് ചെയ്ത് എല്ലാ സിസ്റ്റത്തിലും ഷെയർ ചെയ്ത് കുട്ടികളെല്ലാം വീഡിയോ എഡിറ്റ് ചെയ്തു. ഇങ്ക്സ്കേപ്പിൽ ഒരു ആനയുടെ പടം വരച്ച് കാണിച്ച് കൊടുത്തുകൊണ്ടാണ് സർ ക്ളാസ് അവസനിപ്പിച്ചത്.കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടിയാണ് ക്യാമ്പിൽ പങ്കെടുത്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജയാബെൻ ടീച്ചറും കോമളവല്ലി ടീച്ചറും എല്ലാ സഹായങ്ങൾക്കും ഒപ്പമുണ്ടായിരുന്നു
പിന്നീട് നടന്ന സമാപന ചടങ്ങിൽ രക്ഷകർത്താക്കളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ റിയാസ് ക്യാമ്പിനെ കുറിച്ചുള്ള അനുഭവം പങ്കുവച്ചു.കോമളവല്ലി ടീച്ചർ നന്ദി പറഞ്ഞു.കൃത്യം 4.30 തിന് ക്യാമ്പ് അവസാനിച്ചു.