സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്/ഡിജിറ്റൽ മാഗസിൻ
മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കണ്ടറി സ്കൂളിലെ 2018 - 2019 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ 24 വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റർ സെബി തോമസ് കെ , കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും സഹായത്തോടെ ടെക് - ഫ്രാൻസിയ എന്ന പേരിൽ ഡിറ്ററിൽ മാഗസിൻ തയ്യാറാക്കി. മലയാളം ഭാഷാ ടൈപ്പിങ്ങിന് പുതിയ സങ്കേതങ്ങൾ പരിചയപ്പെടുന്നതിനും ലിബർ ഓഫീസ് റൈറ്റർ സങ്കേതങ്ങൾ ഉപയോഗിച്ച് അച്ചടിക്കാനുള്ള രൂപത്തിൽ കൂടുതൽ പേജുകളുള്ള ഡോക്ക്യൂമെന്റുകളും പുസ്തകങ്ങളും എങ്ങിനെ തയ്യാറാക്കാം എന്ന് പഠിക്കുവാനും ഡിജിറ്റൽ മാഗസിൻ സഹായിച്ചു.