സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

TECH - FRANCIA


മറ്റം സെന്റ് ഫ്രാൻസിസ് ഹയർസെക്കണ്ടറി സ്കൂളിലെ 2018 - 2019 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ 24 വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റർ സെബി തോമസ് കെ , കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും സഹായത്തോടെ ടെക് - ഫ്രാൻസിയ എന്ന പേരിൽ ഡിറ്ററിൽ മാഗസിൻ തയ്യാറാക്കി. മലയാളം ഭാഷാ ടൈപ്പിങ്ങിന് പുതിയ സങ്കേതങ്ങൾ പരിചയപ്പെടുന്നതിനും ലിബർ ഓഫീസ് റൈറ്റർ സങ്കേതങ്ങൾ ഉപയോഗിച്ച് അച്ചടിക്കാനുള്ള രൂപത്തിൽ കൂടുതൽ പേജുകളുള്ള ഡോക്ക്യൂമെന്റുകളും പുസ്തകങ്ങളും എങ്ങിനെ തയ്യാറാക്കാം എന്ന് പഠിക്കുവാനും ഡിജിറ്റൽ മാഗസിൻ സഹായിച്ചു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം (സെന്റ്. ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം. )

സെന്റ്. ഫ്രാൻസിസ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ  കൈറ്റ്സ്  ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ടെക് ഫ്രാൻസിയ' സ്കൂൾ   അസംബ്ളിയിൽ വെച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ. ജോസ് കെ.സി  പ്രകാശനം ചെയ്ത് പ്രദർശിപ്പിച്ച‌ു.പ്രിൻസിപ്പൽ  ശ്രീ. ഓസ്റ്റിൻ  ഇമ്മട്ടി ഡിജിറ്റൽ മാഗസിൻ സി.‍ഡി പതിപ്പ്  ഈ വർഷം വിരമിക്കുന്ന അധ്യാപിക ശ്രീമതി ഷീല ജോസഫിന് കൈമാറി. പി.ടി.എ പ്രസിഡണ്ട് ശ്രീ.ജോസ് കെ. സി, പ്രിൻസിപ്പൽ ശ്രീ ഓസ്റ്റിൻ  ഇമ്മട്ടി, ഹെഡ് മാസ്റ്റർ  ആന്റോ സി കാക്കശ്ശേരി, ശ്രീമതി. ഷീല ജോസഫ് എം, കൈറ്റ് മാസ്റ്റർ  ശ്രീ. സെബി തോമസ് കെ, കൈറ്റ് മിസ്ട്രസ്  ശ്രീമതി. ഷെൽജി പി.ആർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച‌ു. ലിറ്റിൽ  കൈറ്റ്സ് ക്ലബ് അംഗങ്ങൾ വേദിയിൽ സന്നിഹിതരായിരുന്ന‌ു.