ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി
ഇ എം ജി എൽ പി എസ്, ഫോർട്ട്കൊച്ചി | |
---|---|
| |
വിലാസം | |
ഫോർട്ടുകൊച്ചി വെളി, ഫോർട്ടുകൊച്ചി പി.ഒ, , 682001 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9446967028 |
ഇമെയിൽ | emglpsfortkochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26302 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജൂഡിററ് സെക്വേര |
അവസാനം തിരുത്തിയത് | |
03-01-2019 | Pvp |
................................
ചരിത്രം
മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എൽ.പി.എസ് ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി.
നിലവിലുള്ള സ്ക്കൂൾ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോൾ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികൾ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനിൽ വെച്ച് എഡ്വേർഡ് ആറാമൻ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തിൽ തത്സംബന്ധമായ ആഘോഷ ചടങ്ങുകൾക്ക് ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി. തദവസരത്തിൽ മുൻസിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂൾ എഡ്വേർഡ് മെമ്മോറിയൽ മുൻസിപ്പൽ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.
1965 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. പി. ഒ. തോമസായിരുന്നു. 19. 11.1965 ലാണ് അദ്ദേഹം ഹെഡ്മാസ്റ്റർ ആയി ചാർജെടുത്തത്. തുടർന്ന് 1800 ഓളം വിദ്യാർത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂൾ വളർന്നു വികസിച്ചു. ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പർ പ്രൈമറി/ഹൈസ്ക്കൂൾ നിലനിർത്തി ക്കൊണ്ട് എൽ.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവർത്തിച്ചു തുടങ്ങി. അന്നത്തെ ജി.സി.ഡി.എ ചെയർമാൻ ശ്രീ. കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി വിശാലമായ സ്ക്കൂൾ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത ഫയലാണ് ഈ നിർമ്മാണപ്രവർത്തനങ്ങളുടെ കരടുരേഖ.
ഇന്നലെയുടെ പ്രതീക്ഷയും ഇന്നിന്റെ യാഥാർത്ഥ്യവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാർത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും തുടർന്നുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ക്കൂൾ കൂട്ടായ്മ...
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം - 3
ക്ലാസ് മുറികളുടെ എണ്ണം - 4
ഓഫീസ് മുറികളുടെ എണ്ണം - 1
ടോയ് ലററ് - ആൺകുട്ടികൾ -
ടോയ് ലററ് - പെൺകുട്ടികൾ -
കംപ്യുട്ടർ ലാബ് / ലൈബ്രറി - 1
റാമ്പ് ആന്റ് റെയിൽ
എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം
ഹരിത വിദ്യാലയം
ശുദ്ധജലലഭ്യത
കളിസ്ഥലം
കളിയുപകരണങ്ങൾ
ഊണുമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1) ശ്രീ. വി. എൻ. അംബരീഷൻ ( - )
2) ശ്രീമതി. കെ. തങ്കമണി ( - )
3) ശ്രീമതി. പി. പി. ഏലിയാമ്മ ( - )
4) ശ്രീ. പി. കെ. മുഹമ്മദ് ബഷീർ (- )
നേട്ടങ്ങൾ
2001 - 2002 അധ്യയനവർഷത്തെ മികച്ച അധ്യാപകനുളള സംസ്ഥാന അവാർഡിന് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായ ശ്രീ. പി. കെ. മുഹമ്മദ് ബഷീർ അർഹനായി. 2016 - 2017 അധ്യയനവർഷം കൊച്ചി നിയോജകമണ്ഡലത്തിൽ നിന്നും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന സ്കൂളുകളുടെ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ. ജെ. ആൻറണി (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)
- ശ്രീമതി. ഷീബാലാൽ (കൗൺസിലർ, കൊച്ചിൻ കോർപറേഷൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.950040, 76.244504 |zoom=13}}