ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:58, 28 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ
വിലാസം
ഒതുക്കുങ്ങൽ

ഒതുക്കുങ്ങൽ പി.ഒ,
മലപ്പുറം
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04832839483, 04832839492
ഇമെയിൽghssokl@gmail.com
oklghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബൂബക്കർ സിദ്ധീഖ്. വി
പ്രധാന അദ്ധ്യാപകൻപ്രസീദ. വി
അവസാനം തിരുത്തിയത്
28-10-2018Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലാകേന്ദ്രത്തിൽ നിന്നും 7 കി മീ. പടിഞ്ഞാറായി ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഈ ഏക ഹയർ സെക്കന്ററി വിദ്യാലയം 1968ലാണ് സ്ഥാപിക്കപ്പെട്ടത്.അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് മലപ്പുറം,കോട്ടക്കൽ പട്ടണങ്ങളിലേയ്ക്ക് ദൂരയാത്ര നടത്തേണ്ടിയിരുന്ന നീണ്ടകാലത്തെ ദുര്യോഗത്തിനാണ് ആ വർഷത്തോടെ അറുതിയായത്.പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുകൊടുത്ത മൂന്നേക്കർ സ്ഥലത്താണ് ഈ സർക്കാർ വിദ്യാലയം തലയുയർത്തിനിൽക്കുന്നത്.നാട്ടിൽ ഹൈസ്കൂൾ യാഥാർഥ്യമായിട്ടും കുറഞ്ഞ എണ്ണം കുട്ടികളേ പ്രഥമ ബാച്ചിൽ എട്ടാംതരത്തിൽ ആദ്യം പഠനത്തിനെത്തിയുള്ളൂ.പ്രൈമറി പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഏറെക്കാലമായുള്ള ഇന്നാട്ടിലെ ശീലമായിരുന്നു ഇതിന് കാരണം.സ്കൂളിൽ പ്രഥമ പ്രധാനാധ്യാപകനായെത്തിയ നാട്ടുകാരൻ കൂടിയായ കാരി അഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ തത്പരരായ ഒരുസംഘം പേർ വീടുകയറി കാമ്പയിൻ നടത്തിയാണ് കുട്ടികളുടെ എണ്ണം കൂട്ടിയത്.മടിച്ചുനിന്നവരെ,പഠനോപകരണങ്ങൾ ഓഫർ ചെയ്തു വരെ,സ്കൂളിലെത്തിക്കാൻ ശ്രമമുണ്ടായി.ഒടുവിൽ മൂന്ന് ഡിവിഷനുകളിലായി 108കുട്ടികളുമായാണ് എട്ടിലെ ആദ്യബാച്ച് ആരംഭിക്കാനായി. അങ്ങനെ,1968ജനുവരി 6ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബാണ്,പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന ഈ കലാലയം നാടിന് സമർപ്പിച്ചത്.നാല് ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ തുടക്കം.പതിയെ പതിയെ കുട്ടികളുടെ എണ്ണമേറി;ഡിവിഷനുകൾ വർധിച്ചു.നല്ല അച്ചടക്കവും മികച്ച പഠനനിലവാരവും ആദ്യ ബാച്ച് മുതൽ പ്രകടമാക്കിയാണ് സ്കൂൾ മുന്നേറിയത്.ആ ഘട്ടത്തിൽ ഇവിടെ പഠിച്ചവരിൽ ഏറെപ്പേർക്കും ഉയർന്ന സാമൂഹിക പദവികളിലേയ്ക്ക് വഴി കാട്ടാൻ സ്കൂളിനായിരുന്നു. ക‌ൂട‌ുതൽ അറിയുന്നതിന്..........

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഒരു സ്മാർട്ട് റൂമും ഒരു എജ്യുസാറ്റ് റൂമും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

1968 - 74 M.P ഹരിദാസ്
1974 - 75 സി.കെ.ഇന്ദിര
1975 - 79 യശോദ
1979 - 80 ഫിലിപ്പോസ് മാത്യു
1980 - 82 സി.മായൻ
1982 - 84 ടി.മുഹമ്മദ്
1984 - 85 ഹസ്സൻ
1985 - 86 മമ്മാച്ചു
1986 - 87 കാരി അഹമ്മദ്
26.05.2019 - 12.06.2010 ഫാത്തിമ
12.06.2010 - 31.05.2011 റോഹിനി
01.06.2011 - 04.06.2012 ശാന്തകുമാരി
04.06.2012 - 31.03.2013 ജയപ്രകാശ്. കെ
01.04.2013 - 01.06.2015 പുഷ്‍പാനന്ദൻ കോണികത്തൊടി
02.06.2015 - 12.06.2017 അജയകുമാർ കെ
13.06.2017 - ...... പ്രസീദ. വി

പ്രിൻസിപ്പൽമാർ

2010 - 2011 ഗിരിജ ഡി
2012 - അബൂബക്കർ സിദ്ധീഖ്. വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലബാറിന്റെ സാമൂഹ്യവിദ്യഭ്യാസകാർ​ഷികസാംസ്കാരികസാമ്പത്തികരംഗങ്ങളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോട്ടക്കലിൽ നിന്നും മലപ്പുറം റോഡിലൂടെ ഒതുക്കുങ്ങലിൽ എത്തുക.അവിടെ നിന്നും പാണക്കാട് റോട്ടിലായി ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • മലപ്പുറത്ത് നിന്ന് 6 കി മീ അകലെ തിരൂർ റോട്ടിലാണ് ഒതുക്കുങ്ങൽ ഗവ: ഹയർസെക്കന്ററി സ്ഥിതി ചെയ്യുന്നത്.
  • പാണക്കാട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 6 കി മീ അകലത്തിലായി അരീക്കോട് ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
  • ഫോൺ നമ്പർ :04832 839483 (ഹൈസ്‌കൂൾ)04832839492 (ഹയർ സെകൻഡറി)
{{#multimaps:11.0282547, 76.0295679|zoom=15}}