തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/ലഹരിവിരുദ്ധ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ) ('അധ്യയന വർഷാരംഭത്തിൽ തന്നെ ലഹരിവിരുദ്ധ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അധ്യയന വർഷാരംഭത്തിൽ തന്നെ ലഹരിവിരുദ്ധ ക്ലബ്ബിന് രൂപം നൽകി. ജൂൺ 26 - അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധസന്ദേശം വായിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ തല ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ലഹരി വിരുദ്ധ സന്ദേശയാത്രയും ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.