ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ചൽ പഞ്ചായത്തിന്റെ ചരിത്രനിർമ്മാണം

മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം

03/07/2012- ന് ഉദ്ഘാടനം ചെയ്ത മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി പ്രകാരം അ‍ഞ്ചൽ പഞ്ചായത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രോജക്ട് ആരംഭിച്ചു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു.

പഠനശിബിരം

14/07/2012- ന് വിക്കിപീഡിയ പദ്ധതിയെക്കുറിച്ചും വിക്കിപീഡിയയെക്കുറിച്ചും സമഗ്രമായ പഠനക്ലാസും ശിബിരവും സ്കൂൾ അങ്കണത്തിൽ നടന്നു. യോഗാനന്തരം ഷിജു അലക്സ് , സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കണ്ണൻമാഷ്, ബി.ബിജു, ആർ.സതീഷ്, സുനിൽമോൻ എന്നിവർ യോഗം ചേർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ തുടർന്നുള്ള പ്രവർത്തനാസൂത്രണം നടത്തി. ജൂലൈ 25 നകം ലേഖനങ്ങളുടെ തെരഞ്ഞെടുപ്പും പദ്ധതിയിൽ പങ്കെടുക്കേണ്ട കുട്ടികളുടെ തെരഞ്ഞെടുപ്പും പൂർത്തീകരിക്കാൻ തീരുമാനിച്ചു.

മലയാളം വിക്കിപീഡിയരോടൊത്ത് ഷിജു അലക്സ്, മലയാളം വിക്കിപീഡിയ പഠനശിബിരം നയിക്കുന്നു ഐ.ടി.അറ്റ് സ്കൂൾ, കൊല്ലത്തുവച്ച് ക്ലാസ്

ലേഖനങ്ങളുടെ ശേഖരണം

കുട്ടികൾ അഞ്ചലും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിക്കുകയും ലൈബ്രറികളുടെ സഹായത്തോടെ അ‍ഞ്ചലിന്റെ ചരിത്രം എഴുതാൻ തുടങ്ങുകയും ചെയ്തു. സെപ്റ്റംബർ 8ന് കുട്ടികൾക്ക് അവരവരുടെ ഉപയോക്തൃനാമങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുട്ടികളുടെ ഉപയോക്തൃ താൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നൽകുന്നതിനായും കൂടുതൽ മലയാളം ടൈപ്പിംഗ് പരിശീലനത്തിനുമായും അവസരം നൽകി.

ചരിത്രം രേഖപ്പെടുത്തൽ

മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി 28 ലേഖനങ്ങളാണ് വിക്കിപീഡിയയിൽ എത്തിച്ചത്. എച്ച്.പി. വാറൻസ്, കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം, ഓലിയരിക് വെള്ളച്ചാട്ടം, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം, ശാസ്ത്രി - സിരിമാവോ ഉടമ്പടി, കുര്യൻ ജോർജ്ജ് എന്നീ ലേഖനങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു.

പഞ്ചായത്തിന്റെ ചരിത്രം- മുഖ്യലേഖനങ്ങൾ

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി തുടങ്ങിയ/മെച്ചപ്പെടുത്തുന്ന ലേഖനങ്ങൾ.

  • കടയാറ്റുണ്ണിത്താൻ
  • അഞ്ചൽ ഇംഗ്ലീഷ് സ്കൂൾ
  • പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം
  • കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്
  • തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം
  • എച്ച്.പി. വാറൻസ്
  • തേവന്നൂർ മണിരാജ്
  • ചന്ദനക്കാവ് നേർച്ചപള്ളി
  • കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
  • കീഴൂട്ട് ആർ. മാധവൻ നായർ
  • ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
  • വ‌ടമൺ ദേവകിയമ്മ
  • അഞ്ചൽ സഹകരണസംഘം
  • സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം
  • അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ്
  • കടയാറ്റ് കളരി ദേവിക്ഷേത്രം, അഞ്ചൽ
  • അഗസ്ത്യക്കോട് മഹാദേവക്ഷേത്രം
  • കുളത്തൂപ്പൂഴ മെജസ്റ്റിക്ക
  • വിളക്കുമാതാ പള്ളി
  • കടയ്ക്കൽ ക്ഷേത്രക്കുളം
  • മലപ്പേരുർ പാറ
  • അഞ്ചൽ ആർ. വേലുപ്പിള്ള
  • അഞ്ചലച്ചൻ
  • ഓലിയരിക് വെള്ളച്ചാട്ടം
  • റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം
  • ശാസ്ത്രി - സിരിമാവോ ഉടമ്പടി
  • കുര്യൻ ജോർജ്ജ്

വിദ്യാഭ്യാസ പദ്ധതി വിവരങ്ങൾ

വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യ വിവരങ്ങൾ ഈ താളിൽ ലഭ്യമാണ്.