പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36441 (സംവാദം | സംഭാവനകൾ)
പി എൻ പി എം എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

താമരക്കുളം പി.ഒ,
,
690530
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0479-2372745 , 9495352020
ഇമെയിൽpnpmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.ശ്രീകുമാരി
അവസാനം തിരുത്തിയത്
08-09-201836441


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന ആലപ്പുഴ ജില്ലയിലെ താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പി.എൻ.പി.എം.എൽ.പി. സ്കൂൾ. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്.

ചരിത്രം

മദ്ധ്യതിരുവിതാംകൂറിൻറെ കാർഷിക ഗ്രാമം ആകുന്ന താമരക്കുളത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പി.എൻ.പി.എം.എൽ.പി. സ്കൂൾ. 1925 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. താമരക്കുളം എൽ.പി.എസ്. എന്നായിരുന്നു ഈ സ്കൂളിൻെ ആദ്യ പേര്. 1972 ലാണ് പി.എൻ.പി.എം. എൽ.പി.സ്കൂൾ എന്നപേരിലേക്ക് മാറ്റപ്പെട്ടത്. നാടിൻറെ കാർഷിക സന്പന്നതയ്ക്കായി പ്രവർത്തിച്ചുപോരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾക്കും അവരുടെ തലമുറയ്ക്കും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ അഭിവൃദ്ധികാംഷിച്ചുകൊണ്ട് നാട്ടിലെ വിദ്യാഭ്യാസ പ്രവർത്തകനായ തയ്യിൽ ശ്രീ.പി.നീലകണ്ഠപിള്ളയുടെ മാതുലനായ ശ്രീ.പരമേശ്വരപിള്ള സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ അനന്തിരവനായ ശ്രീ.പി.നീലകണ്ഠപിള്ളയുടെ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിന് അടിസ്ഥാനപരമായി ശക്തിപകർന്നത്. 1969 ഏപ്രിൽ 19 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിൻറെ മാനേജർ. നാട്ടിലെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസപുരോഗതിക്കായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ സേവനങ്ങൾ ഈ ഗ്രാമീണ ലോകം ഇന്നും സ്മരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാർവ്വത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിദ്യാഭ്യാസമാണ് നാടിൻറെ സമഗ്രവളർച്ചക്ക് നാന്ദികുറിച്ചത്. ഈ വിദ്യാലയത്തിൻറെ എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും ഇന്നും വിദ്യാർത്ഥികളെത്തി പ്രാധമിക വിദ്യാഭ്യാസം ചെയ്യുന്നു. 1925 ൽ ഈ വിദ്യാലയത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.ഉമ്മിണിപ്പിള്ള സാർ ആയിരുന്നു. 2000 ൽ വജ്രജൂബിലി ആഘോഷിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം എന്ന ബഹുമതിയും നേടിയിട്ടുണ്ട്. സ്ഥാപിത മാനേജരുടെ ചെറുമകനും അദ്ധ്യാപകനും ആയിരുന്ന ശ്രീ.കെ.ഗോവിന്ദപിള്ളയാണ് 1969 മുതൽ ഈ സ്ഥാപനത്തിൻറെ മാനേജർ. ഇദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന് കൂടുതൽ കളിസ്ഥലവും മറ്റും സ്ഥാപിച്ച് നൽകിയതും അപ്രകാരം പുതുതലമുറയുടെ ശ്രദ്ധയും ആർജ്ജിച്ച് മുന്നോട്ട് പോകുവാൻ ശക്തിപകർന്നിട്ടുണ്ട്. ഇന്ന് മൂന്ന് അംഗങ്ങളുടെ ഒരു സമിതിയാണ് സ്കൂൾ മാനേജ്മെൻറ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ ഔഷധസസ്യത്തോട്ടം
സ്കൂൾ പ്രവേശനോത്സവം
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
കുട്ടികൾക്ക് വിത്ത് വിതരണം
മികവുത്സവം പത്രവാർത്ത
വൃക്ഷപൂജ പത്രവാർത്ത

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമാൻ. ഉമ്മിണിപിള്ള
  2. ശ്രീമാൻ. കുഞ്ചുപിള്ള
  3. ശ്രീമാൻ. കൃഷ്ണപിള്ള
  4. ശ്രീമാൻ.കൃഷ്ണകുറുപ്പ്
  5. ശ്രീ.രാഘവൻ പിള്ള
  6. ശ്രീ.കൃഷ്ണൻകുട്ടി
  7. ശ്രീ.നാരായണപിള്ള
  8. ശ്രീമതി.ഇന്ദിരാമ്മ
  9. ശ്രീമതി.മീനാക്ഷിയമ്മ
  10. ശ്രീ.രാജേന്ദ്രൻ നായർ
  11. ശ്രീമതി.രത്നമ്മ
  12. ശ്രീമതി.പൊന്നമ്മ
  13. ശ്രീമതി.ലക്ഷ്മികുട്ടിയമ്മ
  14. ശ്രീ.മീരാൻ.റാവുത്തർ
  15. ശ്രീമതി.ശാരദക്കുട്ടിയമ്മ
  16. ശ്രീമതി.രാജമ്മ
  17. ശ്രീ.ഭാർഗ്ഗവൻ നായർ
  18. ശ്രീമതി.റിഹ്മ ബീവി
  19. ശ്രീമതി.ഉഷ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.ഹബീബ് മുഹമ്മദ് (മുൻ കേരളാ വൈസ് ചാൻസലർ)
  2. ശ്രീ. ആനയടി രാഗേഷ് (ഗായകൻ)
  3. ശ്രീമതി.രതിദേവി (പ്രശസ്ത എഴുത്തുകാരി)
  4. ശ്രീ.കണ്ണൻ താമരക്കുളം (സിനിമാ സംവിധായകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചാരുമൂട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.

{{#multimaps:9.171090, 76.601334 |zoom=13}}