ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

സ്കൂൾ പ്രവർത്തനം ആരംഭിച്ച മുതൽ തന്നെ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിച്ചുവരുന്നു .കുട്ടികൾക്ക് ഒഴിവു വേളകളിൽ വായനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് ലൈബ്രേറിയിൽ യിൽ നിന്നും ബുക്കുകൾ വായനക്കായി വീട്ടിൽ കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .സ്കൂൾ ലൈബ്രറി യിൽ 22000 ത്തോളം പുസ്തകശേഖരമുണ്ട് .

സ്കൂൾ ലൈബ്രറിയുടെ നിയമാവലികൾ

1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥികൾക്ക് നൽകുകയുള്ളു. 2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. 3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല. 4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ രെജിസ്റ്ററിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്. 5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയുടെ ചാർജുള്ളടീച്ചറിനെ ബോധ്യപ്പെടുത്തോണ്ടതാണ്. 6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ പിഴ ഒടുക്കേണ്ടതാണ്. 7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല. 9.പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. 10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.

വായനക്ക്കൂട്ടായി ദിനപത്രങ്ങളും '

കുട്ടികളിൽ വായനാശീലം വളർത്തുവാൻ വിവിധ സംഘടനകൾ ,സ്പോൺസർ ചെയ്യുന്ന ദിനപത്രങ്ങൾ ഉണ്ട്.

പിറന്നാൾ സമ്മാനം

കുട്ടികളിൽ മിക്കവരും പിറന്നാളിന് കൂട്ടുകാർക്കു മിഠായിനൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക് പുസ്തകം നൽകുന്നു.

പൂർവ്വവിദ്യർത്ഥി സമ്മാനം

പൂർവ്വവിദ്യർത്ഥിയും എഴുത്തുകാരനുമായ തെക്കുംഭാഗം മോഹൻ കുറെയേറെ പുസ്തകം സ്കൂൾ ലൈബ്രറിയിലേക് നൽകി

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ്സിലുംകുട്ടികൾ തന്നെ സുസജ്ജമായ വായനശാല ഒരുക്കുന്നു .അവരവരുടെ പുതകശേഖരത്തിൽ നിന്നും കുട്ടികൾ തിരഞ്ഞെടുത്തുകൊണ്ടുവരുന്ന പുസ്തകം വായനക്കായി ക്ലാസ് മുറികളിലിൽ സൂക്ഷിക്കുന്നു


സീരിയൽ  നമ്പർ       ബുക്ക് നമ്പർ           ബുക്കിന്റെ പേര്                                     രചയിതാവ്                          വില 
        1                         1323                  മലയാള സാഹിത്യചരിത്രസംഗമം            പി. ശങ്കരൻ നമ്പിയാർ                         3 .00